നടി സന ഖാനും നൃത്ത സംവിധായകൻ മെൽവിനും തമ്മിലുള്ള പ്രണയം സോഷ്യല്‍ മീഡിയയില്‍ ഏറെ ആഘോഷിക്കപ്പെട്ടിരുന്നു. ഇപ്പോഴിതാ ഒരുവര്‍ഷത്തെ പ്രണയത്തിനൊടുവിൽ അവർ വേര്‍പിരിയുന്നു.
നൃത്തസംവിധായകന്‍ മെല്വിന് ലൂയീസുമായുള്ള പ്രണയം പരാജയപ്പെട്ടതിനെപ്പറ്റി തുറന്നു പറഞ്ഞിരിക്കുകയാണ് നടി സന ഖാൻ. മെൽവിനെ ഹൃദയം നിറഞ്ഞ് സ്നേഹിച്ചിട്ടും തനിക്ക് തിരിച്ച് സ്നേഹം ലഭിച്ചില്ലെന്ന് സന ഖാൻ പറയുന്നു. ഇത് തിരിച്ചറിഞ്ഞപ്പോൾ തന്നെ വിഷാദരോഗം പിടികൂടിയെന്നും സന ഖാൻ പറയുന്നു.
ഇപ്പോൾ മെൽവിനുമായുള്ള ബന്ധം ഞാൻ അവസാനിപ്പിച്ചിരിക്കുകയാണ്. മെൽവിന് മറ്റ് സ്ത്രീകളുമായി ബന്ധമുണ്ടെന്ന വാർത്തകളെല്ലാം അയാൾ നിഷേധിച്ചിരുന്നതിനാൽ ഞാൻ അവ വിശ്വസിച്ചിരുന്നില്ല. എന്നാൽ അയാള്‍ മറ്റൊരാളുമായി ഇപ്പോള്‍ പ്രണയത്തിലാണ്- സന പറഞ്ഞു. സോഷ്യല്‍ മീഡിയയില്‍ നിന്ന് ഒന്നിച്ചുള്ള ചിത്രങ്ങള്‍ രണ്ടുപേരും നീക്കം ചെയ്തിട്ടുണ്ട്.