തിരുവനന്തപുരം: നെയ്യാറ്റിന്‍കര സ്വദേശി സനല്‍ വാഹനമിടിച്ച് മരിച്ച സംഭവത്തില്‍ ഡിവൈഎസ്പി ഹരികുമാറിനായുള്ള അന്വേഷണം ഊര്‍ജിതമാക്കിയതായി പോലീസ്. നെടുമങ്ങാട് എഎസ്പി സുജിത് ദാസിന്റെ നേതൃത്വത്തിലുള്ള സംഘമാണ് സംഭവത്തില്‍ അന്വേഷണം നടത്തുന്നത്.
അതേസമയം സംഭവശേഷം ഒളിവിൽ പോയ ഹരികുമാറിനെ ഇതുവരെ പിടികൂടാൻ പോലീസിന് സാധിച്ചിട്ടില്ല. ഇതോടെ പോലീസിനെതിരെ പ്രതിഷേധം ശക്തമായിരിക്കുകായാണ്.
എന്നാൽ ഹരികുമാർ തമിഴ്നാട്ടിലെ മധുരയിലേക്ക് കടന്നതായി പോലീസിനു വിവരം ലഭിച്ചു. ഇതിന്റെ അടിസ്ഥാനത്തിൽ പോലീസ് സംഘം മധുരയിലേക്ക് തിരച്ചു. പത്ത് സംഘങ്ങളായി തിരിഞ്ഞാണ് ഇയാൾക്കായി തെരച്ചിൽ നടത്തുന്നത്. എന്നാൽ പോലീസ് നീക്കങ്ങൾ ഇയാൾക്ക് സേനയിലെ ചിലർ തന്നെ ചോർത്തി നൽകുന്നുവെന്നും ആരോപണമുണ്ട്.
തിങ്കളാഴ്ച രാത്രി വാക്കുതർക്കത്തിനിടയിൽ ഡിവൈഎസ്പി പിടിച്ചുതള്ളിയ സനൽ മറ്റൊരു വാഹനമിടിച്ച് മരിക്കുകയായിരുന്നു.