സനൽ കുമാറിന്‍റെ മരത്തിൽ പോലീസിന് ഗുരുതരവീഴ്ച; പോലീസിന്‍റെ മുന്നിൽ പരിക്കേറ്റ് റോഡിൽ കിടന്നത് അരമണിക്കൂർ; ആശുപത്രയിലേക്ക് എത്തിക്കുംമുൻപ് ആദ്യം കൊണ്ടുപോയത് പോലീസ് സ്റ്റേഷനിലേക്ക്


തി​രു​വ​ന​ന്ത​പു​രം: നെയ്യാറ്റിൻകരയിൽ ഡി.​വൈ.​എ​സ്.​പി കാ​റി​ന് മു​ന്നി​ൽ ത​ള്ളി​യി​ട്ട് ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റ സ​ന​ലി​നെ നേരിട്ട് ആ​ശു​പ​ത്രി​യി​ൽ കൊ​ണ്ടു പോ​കു​ന്ന​തി​ന് മു​ന്പ് പോ​ലീ​സ് സ്റ്റേ​ഷ​നി​ലേ​ക്ക് ആംബുലൻസിൽ കൊ​ണ്ടു പോ​കുന്നതിന്‍റെ സി​സി​ടി​വി ദൃ​ശ്യ​ങ്ങ​ൾ പു​റ​ത്തു വ​ന്നു.

പോ​ലീ​സു​കാ​ര​ന് ഡ്യൂ​ട്ടി മാ​റു​ന്ന​തി​നു വേ​ണ്ടി​യാ​ണ് സ്റ്റേ​ഷ​നി​ലേ​യ്ക്ക് കൊ​ണ്ടു പോ​യ​തെ​ന്ന ആ​ക്ഷേ​പ​മാ​ണ് ഇ​പ്പോ​ൾ ഉ​യ​ർ​ന്നി​രി​ക്കു​ന്ന​ത്. ഇതിനാൽ ആശുപത്രിയിൽ എത്തിക്കാൻ കൂടുതൽ വൈകി. ഇ​തു കൂ​ടാ​തെ പ​രി​ക്കേ​റ്റു കി​ട​ന്ന സ​നലി​നെ ആ​ശു​പ​ത്രി​യി​ൽ കൊ​ണ്ടു പോ​കു​ന്ന​തും വൈ​കി.

പോ​ലീ​സ് സ്ഥ​ല​ത്തു എ​ത്തി​യി​ട്ടും ആ​ംബു​ല​ൻ​സ് എ​ത്താ​ൻ വൈ​കി​യ​തും മ​ര​ണ​ത്തി​ന് ഇ​ട​യാ​ക്കി​യിട്ടു​ണ്ടെ​ന്ന സം​ശ​യ​വും ഉ​യ​ർ​ന്നി​ട്ടു​ണ്ട്. അ​ര​മ​ണി​ക്കൂ​റോ​ളം സ​ന​ൽ റോ​ഡി​ൽ കി​ട​ന്ന​തു എ​സ്.​ഐ​യു​ടെ സാ​ന്നി​ധ്യ​ത്തി​ലാ​ണെ​ന്ന പ​രാ​തി ബ​ന്ധു​ക്ക​ൾ ഉ​ൾ​പ്പെടെ ഉ​ന്ന​യി​ച്ച​തി​ന്‍റെ വീ​ഡി​യോ ദൃ​ശ്യം നേ​ര​ത്തെ പു​റ​ത്തു വ​ന്നി​രു​ന്നു.

Related posts