നടി മഞ്ജു വാരിയരുടെ പരാതിയില്‍ സംവിധായകന് സനല്‍കുമാര്‍ ശശിധരന് പോലീസ് കസ്റ്റഡിയില്‍.
പോലീസ് സംഘം മഫ്തിയിലെത്തിയാണ് സംവിധായകനെ പിടികൂടിയത്. തനിക്കെതിരെ തുടര്‍ച്ചയായി അപവാദം പ്രചരിപ്പിച്ചെന്നും പിന്തുടര്ന്ന് ഭീഷണിപ്പെടുത്തി എന്നുമാണ് മഞ്ജുവിന്റെ പരാതി.
കേസില്‍ മഞ്ജുവിന്റെ മൊഴി രേഖപ്പെടുത്തിയ ശേഷം കേസ് എടുക്കുകയായിരുന്നു. എളമക്കര പോലീസ് സനലിന്റെ വസതിയില്‍ എത്തിയാണ് അറസ്റ്റ് രേഖപ്പെടുത്തിയത്.
അതീവ നാടകീയ രംഗങ്ങളാണ് അറസ്റ്റ് ചെയ്യുന്നതിനിടെ സംഭവിച്ചത്. അറസ്റ്റ് ചെയ്യുന്ന വീഡിയോ സനല്‍കുമാര്‍ ശശിധരന് സമൂഹമാധ്യമത്തിലൂടെ ലൈവ് ആയി പങ്കുവച്ചു.
തന്റെ ജീവന് ഭീഷണിയുണ്ടെന്നും പൊലീസിന്റെ സംരക്ഷണത്തില്വേണം സ്റ്റേഷനില്‍ എത്തിക്കാനെന്നും സനല്‍ പറഞ്ഞു.
മഞ്ജു വാരിയരുടെ ജീവന് തുലാസിലാണെന്നും അവര്‍ തടവറയിലാണെന്നും സൂചിപ്പിച്ചുകൊണ്ട് സംവിധായകന് സനല്‍ കുമാര്‍ ശശിധരന് പങ്കുവച്ച ഫേസ്ബുക് പോസ്റ്റുകള്‍ വിവാദമായിരുന്നു.
നടിയെ പീഡിപ്പിച്ചെന്ന കേസിലെ അന്വേഷണ സംഘത്തെ വകവരുത്താന്‍ ഗൂഢാലോചന നടത്തിയെന്ന കേസുമായി ബന്ധപ്പെട്ട് മഞ്ജു വാരിയരുടെ മൊഴിയെടുത്തതിനു തൊട്ടുപിന്നാലെയാണ് കേസിലെ അന്വേഷണ ഉദ്യോഗസ്ഥനെ മാറ്റിയതെന്നും സാഹചര്യങ്ങള്‍ വച്ച് നോക്കുമ്പോള്‍ മഞ്ജു ഉള്‍പ്പെടെ ചില മനുഷ്യരുടെ ജീവന് തുലാസിലാണെന്ന് സംശയിക്കുന്നതായും സനല്‍ പോസ്റ്റില്‍ ആരോപിച്ചിരുന്നു.
ഇതേത്തുടര്‍ന്ന് മഞ്ജു വാര്യര്‍ സംവിധായകനെതിരേ കേസ് നല്‍കുകയായിരുന്നു. തുടര്‍ന്നായിരുന്നു പോലീസ് സനല്കുമാറിന കസ്റ്റഡിയിലെടുത്തത്.
https://www.facebook.com/sanalmovies/videos/426296425971193/?t=0