ബാറ്റിൽ സ്പ്രിംഗുമായി എത്തി പന്ത് വേലിക്കെട്ടിനു പുറത്തേക്ക് പായിക്കുന്നവൻ എന്ന ഒരുകാലത്തെ സൂപ്പർ ഹിറ്റ് കെട്ടുകഥയിലെ നായകനായ ശ്രീലങ്കൻ മുൻ ഓപ്പണർ സനത് ജയസൂര്യക്ക് ഇന്ന് 50-ാം പിറന്നാൾ.
1996 ഐസിസി ക്രിക്കറ്റ് ലോകകപ്പ് ലങ്ക സ്വന്തമാക്കിയതിൽ ജയസൂര്യയുടെ പങ്ക് നിർണായകമായിരുന്നു.110 ടെസ്റ്റിൽനിന്ന് 14 സെഞ്ചുറിയും 31 അർധസെഞ്ചുറിയുമടക്കം 6973 റണ്‍സും 445 ഏകദിനങ്ങളിൽനിന്ന് 28 സെഞ്ചുറിയും 68 അർധസെഞ്ചുറിയുമടക്കം 13,430 റണ്‍സും സ്വന്തമാക്കിയിട്ടുണ്ട്.
ഇംഗ്ലണ്ടിനെതിരേ 2007ലാണ് അവസാന ടെസ്റ്റ്, 2011ൽ ഇംഗ്ലണ്ടിനെതിരേയായിരുന്നു അവസാന ഏകദിനം.