പലതരം റിക്കാര്‍ഡുകളുടെ വാര്‍ത്തകള്‍ നമ്മള് കേള്‍ക്കാറുണ്ടല്ലൊ. ഇവയില്‍ വേറിട്ട നേട്ടങ്ങള്‍ തീര്‍ച്ചയായും ആളുകളുടെ ശ്രദ്ധ കവരാറുമുണ്ട്.
ഇത്തരത്തല്‍ വ്യത്യസ്തമായൊരു ലോക റിക്കാര്‍ഡ് സ്ഥാപിച്ചിരിക്കുകയാണ് മെക്സിക്കോയില്‍ നിന്നുള്ള ഒരു കൂട്ടം പാചകക്കാര്‍.
മെക്സിക്കോയിലുള്ള ഒരുതരം സാന്‍വിച്ചാണ് ടോര്‍ട്ട എന്നത്. 242 അടി നീളമുള്ള ഒരു കൂറ്റന്‍ ടോര്‍ട്ട ഉണ്ടാക്കിയാണ് ഇവര്‍ ഈ നേട്ടം കൈവരിച്ചത്. 800 കിലോ ഭാരമുള്ള ഈ സാന്‍വിച്ച് മൂന്ന് മിനിറ്റിനുള്ളിലാണ് ഇവര്‍ തീര്‍ത്തത്.
രണ്ട് മിനിറ്റും ഒമ്പത് നിമിഷവും കൊണ്ടാണ് തങ്ങള്‍ ഈ നേട്ടത്തിലേക്കെത്തിയതെന്ന് പാകം ചെയ്തവരില്‍ ഒരാളായ ഹെക്ടര്‍ ഹ്യൂഗോ ഗോമസ് പറഞ്ഞു.
17 മത് ടോര്‍ട്ട മേളയുടെ ഭാഗമായിട്ടാണ് ഇവര്‍ ഇത്തരത്തിലൊരു സാന്‍വിച്ച് തീര്‍ത്തത്.
മെക്സിക്കോയിലെ വെനുസറ്റിയാനൊ കരാന്‍സ ജില്ലയില്‍ ബുധനാഴ്ചയാണ് ഇത്തരത്തിലൊരു റിക്കാര്‍ഡ് പിറന്നത്.
മത്സരശേഷം ഒരു കഷ്ണത്തിന് ഒന്നര ഡോളര്‍ എന്ന വിലയ്ക്ക് ടോര്ട്ടൊ വില്‍ക്കുകയുണ്ടായി. നിമിഷനേരം കൊണ്ടുതന്നെ മുഴുവന്‍ ടോര്ട്ടോയും വിറ്റുപോയി.