അ​ഭി​ന​ന്ദ​ന​ങ്ങ​ൾ മോ​ദി​ജി! തെ​ര​ഞ്ഞെ​ടു​പ്പി​ൽ വി​ജ​യി​ച്ച ന​രേ​ന്ദ്ര മോ​ദി​ക്ക് അ​ഭി​ന​ന്ദ​നം അ​റി​യി​ച്ചൊ​രു മ​ണ​ൽ​ശി​ൽ​പം

തെ​ര​ഞ്ഞെ​ടു​പ്പി​ൽ വി​ജ​യി​ച്ച ന​രേ​ന്ദ്ര മോ​ദി​യെ അ​ഭി​ന​ന്ദി​ച്ച് മ​ണ​ൽ ശി​ല്പം നി​ർ​മി​ച്ച് പ്ര​ശ​സ്ത ക​ലാ​കാ​ര​ൻ സു​ദ​ർ​ശ​ൻ പ​ട്‌​നാ​യി​ക്. ന​രേ​ന്ദ്ര മോ​ദി കൈ​ക​ൾ കൂ​പ്പി നി​ൽ​ക്കു​ന്ന​താ​ണ് ഇ​ദ്ദേ​ഹ​ത്തി​ന്‍റെ ക​ലാ​സൃ​ഷ്ടി. ‘അ​ഭി​ന​ന്ദ​ന​ങ്ങ​ൾ മോ​ദി ജി’ ​എ​ന്നും സാ​ൻ​ഡ് ആ​ർ​ട്ടി​ന്‍റെ തൊ​ട്ട​ടു​ത്ത് കാ​ണാ​വു​ന്ന​താ​ണ്.

സാ​ന്‍റ് ആ​ർ​ട്ടി​സ്റ്റാ​യ സു​ദ​ർ​ശ​ൻ പ​ട്‌​നാ​യി​ക് പ്ര​ധാ​ന​മ​ന്ത്രി മോ​ദി​യെ അ​ഭി​ന​ന്ദി​ച്ചു​കൊ​ണ്ട് മ​ണ​ൽ​ക​ല സൃ​ഷ്ടി​ക്കു​ന്നു എ​ന്ന വാ​ച​ക​ത്തോ​ടു​കൂ​ടി​യ വീ​ഡി​യോ എ​എ​ൻ​ഐ ആ​ണ് എ​ക്‌​സി​ൽ പ​ങ്കി​ട്ടി​രി​ക്കു​ന്ന​ത്. വീ​ഡി​യോ ഇ​തു​വ​രെ 50,000-ല​ധി​കം ആ​ളു​ക‍​ൾ ക​ണ്ടു​ക​ഴി​ഞ്ഞു.

ലോ​ക്സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ന്‍റെ ഫ​ലം വ​ന്ന​തി​നെ തു​ട​ർ​ന്നാ​ണ് ന​രേ​ന്ദ്ര മോ​ദി​യെ വി​ജ​യ​ത്തി​ൽ അ​ഭി​ന​ന്ദി​ച്ച് ഇ​ത്ത​രം ഒ​രു ക​ലാ​സൃ​ഷ്ടി സു​ദ​ർ​ശ​ൻ ത​യാ​റാ​ക്കി​യ​ത്.

ഇ​ത് ആ​ദ്യ​മാ​യ​ല്ല സു​ദ​ർ​ശ​ൻ പ​ട്‌​നാ​യി​ക് പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി​യു​ടെ ശി​ൽ​പം നി​ർ​മി​ക്കു​ന്ന​ത്. ക​ഴി​ഞ്ഞ വ​ർ​ഷം പ്ര​ധാ​ന​മ​ന്ത്രി മോ​ദി​യു​ടെ 73-ാം ജ​ന്മ​ദി​ന​ത്തോ​ട​നു​ബ​ന്ധി​ച്ചും അ​ദ്ദേ​ഹം ഒ​രു മ​ണ​ൽ ശി​ൽ​പം നി​ർ​മി​ച്ചി​രു​ന്നു.

 

Related posts

Leave a Comment