വലിയ ഹോട്ടലുകളിൽ നമ്മൾ മുറി എടുക്കുന്പോൾ അവർ നമുക്ക് ബാത്ത്റൂമിൽ ഉപയോഗിക്കാനുള്ള വസ്തുക്കൾ ഉൾപ്പെടെ നൽകാറുണ്ട്. അങ്ങനെ തരുന്ന വസ്തുക്കൾ ചില വിരുതൻമാർ അടിച്ചോണ്ടും പോകാറുണ്ട്. എന്നാൽ അത് തടയുന്നതിനായി മുംബൈയിലെ ഹോട്ടല്‍ ഒരു തന്ത്രം പ്രയോഗിച്ചു.
തേജസ്വി ഉഡുപ്പ എന്ന യുവാവ് ഹോട്ടലുകാരുടെ ആ തന്ത്രത്തിന്റെ ഫോട്ടോ എക്സിൽ പങ്കുവച്ചതോടെ പോസ്റ്റ് ശ്രദ്ധേയമായി. ഹോട്ടലുകാർ നൽകുന്ന ചെരുപ്പ് മോഷ്ടിക്കുന്നില്ലെന്ന് ഉറപ്പാക്കാൻ, അവർ പൊരുത്തപ്പെടാത്ത ഒരു ജോഡി ചെരുപ്പുകളാണ് അതിഥികൾ നൽകുന്നത്’, എന്ന കുറിപ്പോടെയാണ് തജസ്വി പോസ്റ്റ് പങ്കുവച്ചത്. ഹോട്ടൽ ടവലിന് മുകളിൽ ഒരു ജോഡി ചെരിപ്പുകളുടെ തേജസ്വി പോസ്റ്റ് ചെയ്തു. എന്നാല്‍ ഹോട്ടലിന്റെ പേരോ അവിടെ അതിഥിയായിരുന്നോ എന്നുള്ള കാര്യങ്ങളൊന്നും അദ്ദേഹം വെളിപ്പെടുത്തിയില്ല.
തേജസ്വി പങ്കുവച്ച ചിത്രത്തിലെ ചെരുപ്പുകൾ രണ്ടും രണ്ട് നിറങ്ങളുള്ള വ്യത്യസ്ത ജോഡികളുടേതായിരുന്നു.അതുകൊണ്ട് തന്നെ ഇത്തരം ചെരുപ്പുകൾ ഹോട്ടലിന് അകത്ത് മാത്രമേ ഉപയോഗിക്കാന്‍ സാധിക്കു. ഹോട്ടലിന് പുറത്ത് പോകുമ്പോൾ വ്യത്യസ്ത നിറങ്ങളിലുള്ള ജോഡി ചെരുപ്പുകൾ ഉപയോഗിക്കാന്‍ അതിഥികൾ ഒന്ന് മടിക്കും. ഇതോടെ അതിഥികൾ സ്വകാര്യ ഉപയോഗത്തിനായി ചെരുപ്പുകൾ എടുക്കുന്നത് ഒഴിവാക്കുകയും ചെയ്യും.