തട്ടിപ്പിന്‍റെ എക്സ്പർട്ട്! ജീ​വ​ന​ക്കാ​രി​യെ ക​ബ​ളി​പ്പി​ച്ച് ര​ണ്ടര​ക്ഷം രൂ​പ​യു​മാ​യി മു​ങ്ങി​യ വി​രു​ത​നെ പോലീസ് പൊക്കി; തി​ര​ക്ക​ഥ ഒ​രു​ങ്ങി​യ​ത് ആ​ലു​വ സ​ബ്ജ​യി​ലിൽ

വൈ​പ്പി​ൻ: എ​ട​വ​ന​ക്കാ​ട്ടെ സ്വ​കാ​ര്യ പ​ണ​മി​ട​പാ​ടു സ്ഥാ​ന​പ​ത്തി​ൽനി​ന്നും ജീ​വ​ന​ക്കാ​രി​യെ ക​ബ​ളി​പ്പി​ച്ച് ര​ണ്ടര​ക്ഷം രൂ​പ​യു​മാ​യി മു​ങ്ങി​യ വി​രു​ത​നെ പോ​ലീ​സ് പി​ടി​കൂ​ടി.

ക​ണ്ണൂ​ർ അ​ഴീ​ക്കോ​ട് പി.​സി.​ ലൈ​നി​ൽ താ​മ​സി​ക്കു​ന്ന സ​ന്ദീ​പ് (31) ആ​ണ് അ​റ​സ്റ്റി​ലാ​യ​ത്.

വ്യാ​ഴാ​ഴ്ച വൈ​കു​ന്ന​രം ആ​ല​ങ്ങാ​ട് കോ​ട്ട​പ്പു​റം ഭാ​ഗ​ത്തു​ള്ള ഫ്ളാ​റ്റ് സ​മു​ച്ച​യത്തി​ൽനി​ന്നും ഞാ​റ​ക്ക​ൽ പോ​ലീ​സാ​ണ് പ്ര​തി​യെ അ​റ​സ്റ്റ് ചെ​യ്ത​ത്. രാ​ത്രി​യോ​ടെ അ​റ​സ്റ്റ് രേ​ഖ​പ്പെ​ടു​ത്തി.

പ​ണ​വു​മാ​യി മു​ങ്ങി ഒ​ളി​വി​ൽ പോ​യ പ്ര​തി​ക്കാ​യി മൊ​ബൈ​ൽ ഫോ​ണ്‍ ന​ന്പ​റും വ​ഴി​യ​രികി​ലെ കാ​മ​റ​യി​ൽനി​ന്നും ല​ഭി​ച്ച അ​വ്യ​ക്ത​മാ​യ ദൃശ്യങ്ങളുംവ​ച്ച് പോ​ലീ​സ് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചെ​ങ്കി​ലും തു​ട​ക്ക​ത്തി​ലെ കാ​ര്യ​മാ​യ പു​രോ​ഗ​തി ഉ​ണ്ടാ​യി​ല്ല.

സിം​കാ​ർ​ഡി​ന്‍റെ വി​ലാ​സ​ത്തി​ൽ അ​ന്വേ​ഷി​ച്ച​പ്പോ​ൾ അ​ത് തി​രു​വ​ന​ന്ത​പു​രം സ്വ​ദേ​ശി​യു​ടേ​താ​ണെ​ന്ന് തി​രി​ച്ച​റി​ഞ്ഞു.

പ​ക്ഷേ ട്രെ​യി​നി​ൽ വ​ച്ച് മോ​ഷ​ണം പോ​യ ഫോ​ണി​ലെ സിം ​ആ​ണെ​ന്നും പോ​ലീ​സി​ൽ പ​രാ​തി​പ്പെ​ട്ടി​ട്ടു​ള്ള​താ​ണെ​ന്നും അറിഞ്ഞതോടെ ആ ​വ​ഴി മു​ട​ങ്ങി.

പി​ന്നീ​ട് ഫോ​ണി​ന്‍റെ ഐ​എം​ഇ​ഐ ന​ന്പ​ർ വ​ച്ച് സൈ​ബ​ർ സെ​ല്ലി​ന്‍റെ സ​ഹാ​യ​ത്തോ​ടെ വി​ശ​ദ​മാ​യി ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ൽ പ്ര​തി ഉ​പ​യോ​ഗി​ച്ചി​രു​ന്ന മ​റ്റ് സിം​കാ​ർ​ഡു​ക​ളി​ലെ വി​ലാ​സം പോ​ലീ​സി​നു ല​ഭി​ച്ചു.

ഈ ​വി​ലാ​സം വ​ച്ച് ആ​ളെ ത​പ്പു​ന്ന​തി​നി​ട​യി​ൽ ത​ട്ടി​പ്പി​നു​പ​യോ​ഗി​ച്ച വാ​ഹ​നം പ്ര​തി​യു​ടെ ഭാ​ര്യ​യു​ടെ പേ​രി​ലു​ള്ള​താ​ണെ​ന്ന് പോ​ലീ​സ് മ​ന​സി​ലാ​ക്കി.

ഈ ​വാ​ഹ​നം ത​പ്പി​ന​ട​ക്കു​ന്ന​തി​നി​ട​യി​ൽ ആ​ല​ങ്ങാ​ട്ട് ഫ്ളാ​റ്റി​ൽ ഇ​തു ക​ണ്ടെ​ത്തി. തു​ട​ർ​ന്ന് മ​ണി​ക്കൂ​റു​ക​ളോ​ളം ഫ്ളാ​റ്റ് പ​രി​സ​ര​ത്ത് കാ​ത്തുനി​ന്ന പോ​ലീ​സ് പ്ര​തി വാ​ഹ​നം എ​ടു​ത്തു പു​റ​ത്തേ​ക്കി​റ​ങ്ങിയപ്പോൾ കൈയോ​ടെ പി​ടി​കൂ​ടു​ക​യാ​യി​രു​ന്നു.

ചോ​ദ്യം ചെ​യ്യ​ലി​ൽ കേ​സി​ൽ മ​റ്റ് ര​ണ്ട് പ്ര​തി​ക​ൾ കൂ​ടി​യു​ണ്ടെ​ന്ന് പ്ര​തി അ​റി​യി​ച്ചി​ട്ടു​ണ്ട്. ഇ​രു​വ​രും ഒ​ളി​വി​ലാ​ണെ​ന്ന് പോ​ലീ​സ് പ​റ​ഞ്ഞു. എ​ട​വ​ന​ക്കാ​ട് ഹൈ​സ്കൂ​ൾ പ​ടി​യു​ള്ള ശ്രീ​റാം ഫൈ​നാ​ൻ​സി​ൽ ഈ ​മാ​സം ഏ​ഴി​നാ​ണ് ത​ട്ടി​പ്പ് ന​ട​ത്തി​യ​ത്.

ഞാ​റ​ക്ക​ലെ ദീ​പ​ക് ഫി​നാ​ൻ​സ് എ​ന്ന സ്ഥാ​പ​ന​ത്തി​ൽ താ​ൻ 1,90,000 രൂ​പ​ക്ക് സ്വ​ർ​ണം പ​ണ​യം വെ​ച്ചി​ട്ടു​ണ്ടെ​ന്നും ര​ണ്ട് ല​ക്ഷം രൂ​പ ത​ന്നാ​ൽ അ​ത് എ​ടു​പ്പി​ച്ച് ശ്രീ​റാം ഫി​നാ​ൻ​സി​ൽ മ​റി​ച്ച് പ​ണ​യം വെ​ക്കാ​മെ​ന്ന് ഫോ​ണി​ലൂ​ടെ ജീ​വ​ന​ക്കാ​രി​ക്ക് വാ​ഗ്ദാ​നം ന​ൽ​കി​യ​തി​നെ തു​ട​ർ​ന്ന് ഇ​യാ​ൾ​ക്ക് ജീ​വ​ന​ക്കാ​രി ഞാ​റ​ക്ക​ലി​ൽ പ​ണം എ​ത്തി​ച്ചു കൊ​ടു​ക്കു​ക​യാ​ണ് ചെ​യ്ത​ത്.

ഇ​പ്പോ​ൾ ത​ന്നെ സ്വ​ർ​ണ്ണം എ​ടു​പ്പി​ച്ച് ത​രാ​മെ​ന്ന് പ​റ​ഞ്ഞ് പാ​തി​വ​ഴി​യി​ൽ നി​ർ​ത്തി പ​ണം വാ​ങ്ങി​പ്പോ​യ പ്ര​തി മു​ങ്ങു​ക​യാ​യി​രു​ന്നു.

തു​ട​ർ​ന്ന് സ്ഥാ​പ​ന ഉ​ട​മ പോ​ലീ​സി​ൽ പ​രാ​തി ന​ൽ​കി​യ​തി​നെ തു​ട​ർ​ന്ന് മു​ന​ന്പം ഡി​വൈ​എ​സ്പി ആ​ർ. ബി​ജു​കു​മാ​റി​ന്‍റെ നി​ർ​ദേശാ​നു​സ​ര​ണം സിഐ രാ​ജ​ൻ കെ. ​അ​ര​മ​ന​യു​ടെ നേ​തൃ​ത്വ​ത്തി​ൽ പ്രി​ൻ​സി​പ്പ​ൽ എ​സ്.​ഐ. അ​നു​രാ​ജ്, എ​സ്ഐ​മാ​രാ​യ സി.​എ. ഷാ​ഹി​ർ, സു​നീ​ഷ് ലാ​ൽ, സി​പി​ഒ സ്വ​രാ​ജ് എ​ന്നി​വ​ർ ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ൽ പ​തി​നെ​ട്ടാം പ​ക്ക​മാ​ണ് പ്ര​തി അ​റ​സ്റ്റി​ലാ​യ​ത്. ഇ​ന്ന് ഞാ​റ​ക്ക​ൽ ഫ​സ്റ്റ് ക്ലാ​സ് മ​ജി​സ്ട്രേ​റ്റ് കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കും.

തട്ടിപ്പിന്‍റെ എക്സ്പർട്ട്

പ്ര​തി സ​മാ​ന രീ​തി​ക​ളി​ലു​ള്ള ത​ട്ടി​പ്പി​ൽ എ​ക്സ്പ​ർ​ട്ടെ​ന്ന് പോ​ലീ​സ്. കൊ​റി​യ​ർ സ്ഥാ​പ​ന​ങ്ങ​ളി​ൽ ജോ​ലി ചെ​യ്തു​കൊ​ണ്ടാ​ണ് ഒ​പ്പം ത​ട്ടി​പ്പും ന​ട​ത്തു​ന്ന​ത​ത്രേ. ഇ​ത്ത​ര​ത്തി​ൽ ര​ണ്ട് കേ​സു​ക​ളി​ൽ ഇ​യാ​ൾ പ്ര​തി​യാ​ണെ​ന്നും പോ​ലീ​സ് പ​റ​ഞ്ഞു.

2019ൽ ​ക​ള​മ​ശേ​രി ഭാ​ഗ​ത്തു​ള്ള ഒ​രു കൊ​റി​യ​ർ സ്ഥാ​പ​ന​ത്തി​ൽ ജോ​ലി നോ​ക്ക​വേ വ്യാ​ജ വി​ലാ​സ​വും ഐ​ഡി​യും ഉ​ണ്ടാ​ക്കി ഓ​ണ്‍​ലൈ​ൻ വ​ഴി അ​ഞ്ച് ല​ക്ഷം രൂ​പ​യു​ടെ സ്വ​ർ​ണം ബു​ക്ക് ചെ​യ്തു.

ഡെ​ലി​വ​റി സ​മ​യ​ത്ത് പ​ണം ന​ൽ​കാ​മെ​ന്ന ഉ​റ​പ്പി​ൽ പ്ര​തി ജോ​ലി​ചെ​യ്യു​ന്ന കൊ​റി​യ​ർ മു​ഖേ​ന അ​യ​ക്കാ​നും ആ​വ​ശ്യ​പ്പെ​ട്ടു.

ഇ​ത് പ്ര​കാ​രം സാ​ധ​നം കൊ​റി​യ​റി​ൽ സ്ഥ​ല​ത്തെ​ത്തി​യ​പ്പോ​ൾ ര​ഹ​സ്യ​മാ​യി പാ​ക്ക​റ്റ് തു​റ​ന്ന് സ്വ​ർ​ണം പ്ര​തി ക​വ​ർ​ന്നു.

തു​ട​ർ​ന്ന് വി​ലാ​സ​ക്കാ​ര​നെ ക​ണ്ടെ​ത്തി​യി​ല്ലെ​ന്ന് റി​പ്പോ​ർ​ട്ടെ​ഴു​തി പാ​യ്ക്ക​റ്റ് തി​രി​ച്ച​യ​ച്ചു. ഓ​ണ്‍​ലൈ​ൻ ക​ന്പ​നി​ക്കാ​ർ പോ​ലീ​സി​ൽ പ​രാ​തി ന​ൽ​കി​യ​തോ​ടെ പ്ര​തി കു​ടു​ങ്ങു​ക​യാ​യി​രു​ന്നു.

കൂ​ടാ​തെ തി​രു​വ​ല്ല​യി​ൽ ഇ​തേ പോ​ലെ പ​ണ​യം തി​രി​ച്ചെ​ടു​പ്പി​ക്കാ​നെ​ന്ന് പ​റ​ഞ്ഞ് ഒ​രു പ​ണ​മി​ട​പാ​ട് സ്ഥാ​പ​ന​ത്തി​ൽ ര​ണ്ട് ല​ക്ഷം രൂ​പ ത​ട്ടി​പ്പു ന​ട​ത്തി​യ​തി​നും പോ​ലീ​സ് കേ​സു​ണ്ട്.

തി​ര​ക്ക​ഥ ഒ​രു​ങ്ങി​യ​ത് ആ​ലു​വ സ​ബ്ജ​യി​ലിൽ

എ​ട​വ​ന​ക്കാ​ട്ടെ ത​ട്ടി​പ്പി​ന്‍റെ ഗൂ​ഢാ​ലോ​ച​ന ന​ട​ന്ന​ത് ആ​ലു​വ സ​ബ്ജ​യി​ലി​ൽ. കൂ​ട്ടു പ്ര​തി​ക​ളി​ൽ ഒ​രാ​ളാ​യ എ​ട​വ​ന​ക്കാ​ട് സ്വ​ദേ​ശി ന​ന്ദു​വി​നെ ആ​ലു​വ സ​ബ്ജ​യി​ലി​ൽ വ​ച്ചാ​ണ് സ​ന്ദീ​പ് പ​രി​ച​യ​പ്പെ​ടു​ന്ന​ത്.

ന​ന്ദു പ​ള്ള​ത്താം​കു​ള​ങ്ങ​ര ബീ​ച്ചി​ലെ അ​രു​ണ്‍​ വ​ധ​ക്കേ​സി​ലെ എ​ട്ടാം​പ്ര​തി​യാ​ണെ​ന്ന് പോ​ലീ​സ് പ​റ​ഞ്ഞു.

ന​ന്ദു അ​റ​സ്റ്റി​ലാ​യി ജ​യി​ൽ ക​ഴി​യു​ന്ന സ​മ​യ​ത്താ​ണ് ഒ​ന്നാം പ്ര​തി​യാ​യ സ​ന്ദീ​പ് കൊ​റി​യ​റി​ൽ സ്വ​ർ​ണം ത​ട്ടി​പ്പു​കേ​സി​ൽ പി​ടി​യി​ലാ​യി ആ​ലു​വ സ​ബ്ജ​യി​ലി​ൽ എ​ത്തു​ന്ന​ത്.

ഇ​വി​ടെ വ​ച്ച് ഗൂ​ഢാ​ലോ​ച​ന ന​ട​ത്തു​ക​യും ജാ​മ്യ​ത്തി​ൽ ഇ​റ​ങ്ങി​യ​ശേ​ഷം ഞാ​റ​ക്ക​ൽ സ്വ​ദേ​ശി​യാ​യ പ്ര​വീ​ണ്‍ എ​ന്ന​യാ​ളെ​യും കൂ​ട്ടി​യാ​ണ് ത​ട്ടി​പ്പ് ന​ട​ത്തി​യ​ത്. ഒ​ളി​വി​ലാ​യ​വ​ർ​ക്ക് വേ​ണ്ടി തെ​ര​ച്ചി​ൽ തു​ട​രു​ക​യാ​ണ്.

Related posts

Leave a Comment