തിരുവനന്തപുരം: സ്വർണക്കടത്ത് കേസ് പ്രതിയായ സന്ദീപ് നായർ ഒളിവിൽ കഴിഞ്ഞിരുന്ന കാലത്ത് തന്നെ ഫോണിൽ വിളിച്ചതായി സന്ദീപിന്റെ അമ്മ.
മൂന്ന് ദിവസം മുന്പാണ് സന്ദീപ് വീട്ടിലേക്ക് വിളിച്ചത്. എല്ലാ കുറ്റവും തന്റെ തലയിൽ കെട്ടിവെയ്ക്കാനാണ് ശ്രമമെന്ന് പറഞ്ഞ് സന്ദീപ് കരഞ്ഞതായി അമ്മ മാധ്യമങ്ങളോട് പറഞ്ഞു.
മുഴുവൻ പണവും കൊടുക്കാതെയാണ് പഴയ ആഡംബര കാർ വാങ്ങിയതെന്നും ധാരാളം കടമുണ്ടെന്നും താൻ പറയുന്ന കാര്യങ്ങളെല്ലാം മാധ്യമങ്ങളെ അറിയിക്കണമെന്നും സന്ദീപ് അറിയിച്ചതായി അമ്മ പറഞ്ഞു.