കൊച്ചി: നയതന്ത്ര ചാനല്‍ വഴി സ്വര്‍ണം കടത്തിയ കേസിലെ പ്രധാന പ്രതി സന്ദീപ് നായരെ ചോദ്യം ചെയ്യാൻ അനുമതി തേടി ക്രൈംബ്രാഞ്ച് കോടതിയെ സമീപിച്ചു.
എറണാകുളം ജില്ലാ സെഷൻസ് കോടതിയിലാണ് അപേക്ഷ നൽകിയത്. മുഖ്യമന്ത്രി അടക്കമുള്ളവരുടെ പേര് പറയാൻ ഇഡി ഉദ്യോഗസ്ഥർ നിർബന്ധിച്ചെന്ന പരാതിയുടെ നിജസ്ഥിതി അറിയാൻ പ്രതിയെ ചോദ്യം ചെയ്യണം എന്നാണ് ക്രൈം ബ്രാഞ്ച് ആവശ്യം.
സ്വർണക്കടത്ത് കേസിൽ സന്ദീപ് നായര്‍ക്ക് വ്യാഴാഴ്ച ജാമ്യം അനുവദിച്ചിരുന്നു. കേസിൽ മാപ്പു സാക്ഷിയായി പ്രഖ്യാപിച്ചതിനു പിന്നാലെയാണ് സന്ദീപിന് എന്‍ഐഎ കോടതി ഉപാധികളോടെ ജാമ്യം അനുവദിച്ചത്.
സന്ദീപ് നായര്‍ക്കു പുറമെ മറ്റു പ്രതികളായ മുഹമ്മദ് അന്‍വര്‍, മുസ്തഫ, അബ്ദുള്‍ അസീസ്, നന്ദഗോപാല്‍ എന്നിവരെയും കോടതി മാപ്പു സാക്ഷിയായി പ്രഖ്യാപിച്ചിരുന്നു.
എന്നാൽ എന്നാല്‍, കസ്റ്റംസ് കേസില്‍ പൂജപ്പുര സെന്‍ട്രല്‍ ജയിലിൽ കരുതല്‍തടങ്കലില്‍ കഴിയുന്നതിനാലും ഇഡി രജിസ്റ്റര്‍ ചെയ്ത കേസില്‍ ജാമ്യം ലഭിക്കാത്തതിനാലും സന്ദീപ് നായര്‍ക്കു ജയില്‍മോചിതനാകാന്‍ കഴിയില്ല. കസ്റ്റംസ് കേസിൽ കോഫെ പോസ ചുമത്തിയതിനാലാണ് ഇത്.