തൃശൂർ: പാർട്ടി സമ്മേളനങ്ങൾക്കും കുംഭമേളകൾക്കും ഇല്ലാത്ത കൊറോണ പ്രോട്ടോക്കോളിന്റെ പേരിൽ പൂരം തടയാനുള്ള നീക്കം അംഗീകരിക്കാനാവില്ലെന്ന് ബിജെപി വക്താവ് സന്ദീപ് ജി വാര്യർ. ഫേസ്ബുക്കിലൂടെയാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്.
പൂരം നാടിന്റെ ഉൽസവമാണ്. അതില്ലാതാക്കാനാണു ശ്രമം. നൂറു കണക്കിന് വാദ്യ കലാകാരൻമാരുടെ കുടുംബങ്ങളും പൂരവുമായി ബന്ധപ്പെട്ട നിരവധി തൊഴിലാളികളുമാണ് ബുദ്ധിമുട്ടിലായിരിക്കുന്നത്. അവരെ ഇനിയും പട്ടിണി കിടത്തരുത്. അദ്ദേഹം ആവശ്യപ്പെട്ടു.
തൃശൂർ പൂരം ഇത്തവണയും മുടങ്ങരുത്. അധികൃതർ മുടക്കരുത്. പാർട്ടി സമ്മേളനങ്ങൾക്കും മറ്റു പല പരിപാടികൾക്കും ബാധകമല്ലാത്ത കോവിഡ് പ്രോട്ടോക്കോളിന്റെ പേരിൽ പൂരം സർവ പ്രൗഢിയോടും കൂടി നടത്താനുള്ള തൃശൂർക്കാരുടെ അവകാശം നിഷേധിക്കരുത്. ഹരിദ്വാറിൽ കുംഭമേള നടത്താമെങ്കിൽ തൃശൂരിൽ പൂരവും നടത്താം.
സകല ഷോപ്പിംഗ് മാളുകളും തുറന്ന് പ്രവർത്തിക്കാമെങ്കിൽ, സിനിമാ തീയേറ്ററുകളടക്കം തുറക്കാമെങ്കിൽ പൂരം എക്സിബിഷനും നടത്താം.
കാസർകോടും മറ്റു ചില സ്ഥലങ്ങളിലും എക്സിബിഷനുകൾ നിർബാധം നടത്തുന്പോൾ പൂരം എക്സിബിഷനോട് എന്തിനാണ് വിരോധം?
പൂരത്തിന്റെ പ്രധാന വരുമാന മാർഗം എക്സിബിഷൻ ആണെന്നിരിക്കെ അത് തകർക്കരുത്. ജില്ലാ ഭരണകൂടം വർഗീയമായ കാഴ്ചപ്പാടോടെ പൂരത്തെ തകർക്കാൻ ശ്രമിക്കുകയാണ്.
പൂരത്തെ തകർക്കാൻ കീഴ്ക്കോടതി മുതൽ സുപ്രീം കോടതി വരെ വ്യവഹാരപ്പെരുമഴ തീർക്കുന്ന എൻ.ജി.ഒ ഗുണ്ടായിസത്തിന് ഒത്താശ ചെയ്യരുത്. ഫേസി ബുക്ക് പോസ്റ്റിൽ പറഞ്ഞു.