പഞ്ചാബ് സ്വദേശിയായ സന്ദീപ് സിംഗ് കാലിയ ഗിന്നസിൽ കയറിപ്പറ്റിയത് ബാസ്കറ്റ് ബോളുകൾ ഉപയോഗിച്ചാണ്. ടൂത്ത് ബ്രഷിൽ ഏറ്റവും കൂടുതൽ സമയം ബാസ്കറ്റ് ബോൾ കറക്കിനിർത്തിയാണ് അദ്ദേഹം ഗിന്നസ് റിക്കാർഡിന് അർഹനായത്.
കാനഡയിൽ കഴിഞ്ഞയാഴ്ചയായിരുന്നു സന്ദീപിന്റെ പ്രകടനം.വായിൽ കടിച്ചുപിടിച്ച ടൂത്ത്ബ്രഷിൽ കറങ്ങുന്ന ബാസ്കറ്റ്ബോൾ ബാലൻസ് ചെയ്തു നിൽക്കുകയായിരുന്നു. 60.50 സെക്കൻഡ് ബോൾ കറക്കിയാണ് റിക്കാർഡ് നേടിയത്.