സ്വ​ർ​ണ​ക്ക​ട​ത്തു കേ​സ് ആ​വി​യാ​കു​മോ? അന്വേഷകർ സ്രാവുകൾക്കൊപ്പം നീന്തുകയാണെങ്കിലും ഇതുവരെ തൊടാൻ പോലും കഴിഞ്ഞിട്ടില്ല; പിടിയിലായത് പരൽ മീനുകൾ മാത്രം

കൊ​ച്ചി: സ്വ​ർ​ണ​ക്ക​ട​ത്ത് കേ​സി​ന്‍റെ ഭാ​വി​യെ​ക്കു​റി​ച്ചു​ള്ള ആ​ശ​ങ്ക ശ​ക്ത​മാ​കു​ന്നു. സ്വ​പ്ന​യ​ട​ക്കം ഏ​താ​നും പ്ര​തി​ക​ളെ അ​റ​സ്റ്റ് ചെ​യ്തെ​ങ്കി​ലും ഇ​നി​യും ഇ​തി​ന്‍റെ പി​ന്നി​ലു​ള്ള ആ​സൂ​ത്ര​ക​രെ​യോ സ്വ​ർ​ണം കൊ​ടു​ത്തു​വി​ട്ട​വ​രെ​യോ പി​ടി​കൂ​ടാ​നോ ചോ​ദ്യം​ചെ​യ്യാ​നോ ഏ​ജ​ൻ​സി​ക​ൾ​ക്കു ക​ഴി​ഞ്ഞി​ട്ടി​ല്ല.

പി​ടി​യി​ലാ​യ​വ​രെ ചു​റ്റി​പ്പ​റ്റി​യും പി​ന്നെ മു​ൻ ഐ​ടി സെ​ക്ര​ട്ട​റി എം.​ശി​വ​ശ​ങ്ക​റി​നെ കേ​ന്ദ്രീ​ക​രി​ച്ചും അ​ന്വേ​ഷ​ണം കി​ട​ന്നു ക​റ​ങ്ങു​ന്ന കാ​ഴ്ച​യാ​ണ് കു​റെ ആ​ഴ്ച​ക​ളാ​യു​ള്ള​ത്.

പി​ടി​യി​ലാ​യ​വ​ർ ത​ന്നെ കോ​ൺ​സു​ലേ​റ്റി​നെ ല​ക്ഷ്യ​മാ​ക്കി​യു​ള്ള മൊ​ഴി​ക​ൾ തു​ട​ർ​ച്ച​യാ​യി ന​ൽ​കു​ന്ന​താ​ണ് അ​ന്വേ​ഷ​ക​രെ വെ​ട്ടി​ലാ​ക്കി​യി​രി​ക്കു​ന്ന​ത്. ഇ​തി​ന്‍റെ നി​ജ​സ്ഥി​തി പ​രി​ശോ​ധി​ക്കാ​നാ​കാ​തെ കു​ഴ​ങ്ങു​ക​യാ​ണ് ഉ​ദ്യോ​ഗ​സ്ഥ​ർ.

അ​ട്ടി​മ​റി​യോ?

എ​ന്നാ​ല്‍, കേ​സ് അ​ട്ടി​മ​റി​ക്കാ​നു​ള്ള സം​ഘ​ടി​ത​മാ​യ ശ്ര​മ​ത്തി​ന്‍റെ ഭാ​ഗ​മാ​യി​ട്ടാ​ണ് യു​എ​ഇ കോ​ണ്‍​സു​ലേ​റ്റി​നെ​യും ഉ​ദ്യോ​ഗ​സ്ഥ​രെ​യും ല​ക്ഷ്യം​വ​യ്ക്കു​ന്ന​തെ​ന്നാ​ണു സൂ​ച​ന​ക​ള്‍.

യു​എ​ഇ കോ​ണ്‍​സു​ലേ​റ്റ് ജ​ന​റാ​ള്‍, അ​റ്റാ​ഷെ തു​ട​ങ്ങി​യ​വ​രെ ല​ക്ഷ്യം​വ​യ്ക്കു​ന്ന​തോ​ടെ കേ​സ് അ​ട്ടി​മ​റി​ക്ക​പ്പെ​ടു​മെ​ന്ന നി​യ​മോ​പ​ദേ​ശ​മാ​ണു പ്ര​തി​ക​ള്‍​ക്കു ല​ഭി​ച്ചി​രി​ക്കു​ന്ന​ത്.

മു​ഖ്യ​മ​ന്ത്രി​യു​ടെ പ്രി​ന്‍​സി​പ്പ​ല്‍ സെ​ക്ര​ട്ട​റി എം. ​ശി​വ​ശ​ങ്ക​ര്‍ എ​ന്ന ഐ​എ​എ​സ് ഉ​ദ്യോ​ഗ​സ്ഥ​ന്‍റെ ബു​ദ്ധി​കൂ​ര്‍​മ​ത​യും ഈ ​കേ​സി​ല്‍ നി​ര്‍​ണാ​യ​ക​മാ​കു​ക​യാ​ണ്.

ഒ​രു ത​ര​ത്തി​ലും കേ​സി​നെ മു​ന്നോ​ട്ടു കൊ​ണ്ടു പോ​കാ​ന്‍ സ​മ്മ​തി​ക്കാ​തെ​യാ​ണ് സ്വ​പ്‌​ന സു​രേ​ഷ് ഉ​ള്‍​പ്പെ​ടെ​യു​ള്ള പ്ര​തി​ക​ള്‍ മൊ​ഴി ന​ല്‍​കി​യി​രി​ക്കു​ന്ന​ത്.

എ​ന്‍​ഐ​എ, എ​ന്‍​ഫോ​ഴ്‌​സ്‌​മെ​ന്‍റ്, ക​സ്റ്റം​സ് , സി​ബി​ഐ തു​ട​ങ്ങി​യ എ​ല്ലാ കേ​ന്ദ ഏ​ജ​ന്‍​സി​ക​ളും പ്ര​തി​ക​ള്‍​ക്കു ക​റ​ങ്ങി നി​ൽ​ക്കു​ന്ന രീ​തി​യി​ലാ​ണു കേ​സ് മു​ന്നോ​ട്ടു പോ​കു​ന്ന​ത്.

കാ​ഴ്ച​ക്കാ​ർ

ലൈ​ഫ് മി​ഷ​ന്‍ കേ​സി​ല്‍​പോ​ലും സി​ബി​ഐ വെ​റും കാ​ഴ്ച​ക്കാ​രാ​യി നി​ല്‍​ക്കു​ന്ന അ​വ​സ്ഥ​യി​ലേ​ക്കാ​ണു നീ​ങ്ങു​ന്ന​ത്. ലൈ​ഫ് മി​ഷ​ന്‍ പോ​ലും യു​എ​ഇ​യു​മാ​യി ബ​ന്ധി​പ്പി​ക്കു​ന്ന രീ​തി​യി​ലാ​ണ് കാ​ര്യ​ങ്ങ​ള്‍ നീ​ങ്ങു​ന്ന​ത്.

ന​യ​ത​ന്ത്ര പ​രി​ര​ക്ഷ​യു​ള്ള​തു​കൊ​ണ്ടു അ​ന്വേ​ഷ​ണ ഏ​ജ​ന്‍​സി​ക​ള്‍​ക്കു നി​ശ​ബ്ദ​രാ​വേ​ണ്ട അ​വ​സ്ഥ​യു​ണ്ടാ​കു​മോ എ​ന്ന ആ​ശ​ങ്ക ഉ​യ​ര്‍​ന്നി​ട്ടു​ണ്ട്. തീ​വ്ര​വാ​ദ ബ​ന്ധം തെ​ളി​യി​ക്കാ​ന്‍ ഇ​തു​വ​രെ കാ​ഴി​യാ​ത്ത അ​വ​സ്ഥ​യി​ല്‍ എ​ന്‍​ഐ​എ​യ്ക്കു തി​രി​ച്ച​ടി ല​ഭി​ച്ചു ക​ഴി​ഞ്ഞു.

യു​എ​പി​എ ചു​മ​ത്തി​യ പ​ത്ത് പ്ര​തി​ക​ള്‍ എ​ന്‍​ഐ​എ​യെ കാ​ഴ്ച​ക്കാ​രാ​ക്കി നി​ര്‍​ത്തി​യാ​ണു കോ​ട​തി വി​ധി​യി​ല്‍ ജാ​മ്യ​ത്തി​ല്‍ ഇ​റ​ങ്ങി​യി​രി​ക്കു​ന്ന​ത്. തീ​വ്ര​വാ​ദം തെ​ളി​യി​ക്കാ​ന്‍ ക​ഴി​യാ​ത്ത​താ​ണു കാ​ര​ണം.

സ​ന്ദീ​പ് നാ​യ​രു​ടെ മൊ​ഴി​യാ​ണ് ആ​കെ ഒ​രു ആ​ശ്വാ​സ​മാ​യി നി​ല്‍​ക്കു​ന്ന​ത്. ഇ​തു കേ​സി​ല്‍ നി​ര്‍​ണാ​യ​ക​മാ​ണെ​ങ്കി​ലും മ​റ്റു പ്ര​തി​ക​ളു​ടെ മൊ​ഴി​ക​ളെ​ല്ലാം കോ​ണ്‍​സു​ലേ​റ്റി​ലേ​ക്കു നീ​ങ്ങു​ന്ന​ത്.

സ്വ​ര്‍​ണ​ക്ക​ട​ത്തി​ലെ പ്ര​ധാ​ന​പ്ര​തി​ക​ളാ​യ ഫൈ​സ​ല്‍ ഫാ​രി​ദീ​നെ​യും റെ​ബി​ന്‍​സ​നെ​യും ഇ​തു​വ​രെ ദു​ബാ​യി​യി​ല്‍​നി​ന്നും നാ​ട്ടി​ലെ​ത്തി​ക്കാ​ന്‍ ക​ഴി​യാ​ത്ത​തും അ​ന്വേ​ഷ​ണ ഏ​ജ​ന്‍​സി​ക​ളു​ടെ പ​രാ​ജ​യ​മാ​ണ്.

ചി​കി​ത്സാ ത​ന്ത്രം

ഇ​തി​നി​ട​യി​ലാ​ണു ശി​വ​ശ​ങ്ക​റി​ന്‍റെ ചി​കി​ത്സാ​ത​ന്ത്രം. 23വ​രെ ശി​വ​ശ​ങ്ക​റി​നെ ക​സ്റ്റം​സ് അ​റ​സ്റ്റ് ചെ​യ്യു​ന്ന​തു കോ​ട​തി ത​ട​ഞ്ഞെ​ങ്കി​ലും, അ​ദ്ദേ​ഹ​ത്തെ ചോ​ദ്യം​ചെ​യ്യാ​ന്‍ ക​സ്റ്റം​സി​ന് ക​ഴി​യു​മാ​യി​രു​ന്നു. ആ​യു​ര്‍​വേ​ദ ചി​കി​ത്സ​യി​ലാ​യ​തി​നാ​ല്‍ ചോ​ദ്യം ചെ​യ്യ​ല്‍ ഒ​ഴി​വാ​ക്കി​യേ​ക്കും.

ശി​വ​ശ​ങ്ക​റി​ന്‍റെ ന​ടു​വേ​ദ​ന ഗു​രു​ത​ര​മ​ല്ലെ​ന്നും, വേ​ദ​ന​സം​ഹാ​രി ക​ഴി​ച്ച് വീ​ട്ടി​ല്‍ വി​ശ്ര​മി​ച്ചാ​ല്‍ മ​തി​യെ​ന്നു​മാ​ണു മെ​ഡി​ക്ക​ല്‍ കോ​ള​ജ് ആ​ശു​പ​ത്രി ഡോ​ക്ട​ര്‍​മാ​ര്‍ നി​ര്‍​ദേ​ശി​ച്ച​ത്.

ചി​കി​ത്സ തു​ട​രും

നേ​ര​ത്തേ, ഡി​സ്‌​കി​ന് വേ​ദ​ന​യു​ണ്ടാ​യ​പ്പോ​ള്‍ ര​ണ്ടു​വ​ട്ടം ന​ട്ടെ​ല്ലി​ല്‍ ഇ​ന്‍​ജ​ക്ഷ​ന്‍ എ​ടു​ത്തി​ട്ടു​ണ്ടെ​ന്ന് ശി​വ​ശ​ങ്ക​ര്‍ ഡോ​ക്ട​ര്‍​മാ​രോ​ട് പ​റ​ഞ്ഞു. ഈ ​കു​ത്തി​വ​യ്പു​ക​ളും തു​ട​ര്‍​ച്ച​യാ​യ യാ​ത്ര​ക​ളു​മാ​ണു വേ​ദ​ന​യ്ക്ക് കാ​ര​ണ​മെ​ന്ന് ഡോ​ക്ട​ര്‍​മാ​ര്‍ അ​റി​യി​ച്ചു.

ന്യൂ​റോ​സ​ര്‍​ജ​റി, ഓ​ര്‍​ത്തോ, കാ​ര്‍​ഡി​യോ​ള​ജി ഡോ​ക്ട​ര്‍​മാ​രു​ടെ വി​ദ​ഗ്ദ്ധ​പ​രി​ശോ​ധ​ന​യ്ക്കു​ശേ​ഷ​മാ​ണ് ഡി​സ്ചാ​ര്‍​ജ് ചെ​യ്ത​ത്.

ക​ര​മ​ന​യി​ലെ ആ​ശു​പ​ത്രി​യി​ല്‍ എം​ആ​ര്‍​ഐ, സി​ടി പ​രി​ശോ​ധ​ന​ക​ളി​ല്‍ ഡി​സ്‌​കി​ന് ത​ള്ള​ല്‍ ക​ണ്ടെ​ത്തി​യി​രു​ന്നു. എ​ന്നാ​ല്‍ ഇ​ത് ഗൗ​ര​വ​സ്വ​ഭാ​വ​ത്തി​ലു​ള്ള​ത​ല്ലെ​ന്നും, ഏ​താ​നും ദി​വ​സ​ത്തെ വി​ശ്ര​മം മ​തി​യെ​ന്നും ഡോ​ക്ട​ര്‍​മാ​ര്‍ വി​ല​യി​രു​ത്തി.

ന​ടു​വേ​ദ​ന മാ​ത്ര​മു​ള്ള ശി​വ​ശ​ങ്ക​റി​നെ തീ​വ്ര​പ​രി​ച​ര​ണ വി​ഭാ​ഗ​ത്തി​ല്‍ തു​ട​രാ​ന്‍ അ​നു​വ​ദി​ക്കു​ന്ന​തു ക​സ്റ്റം​സ് ന​ട​പ​ടി​ക​ളി​ല്‍​നി​ന്ന് ര​ക്ഷ​പ്പെ​ടു​ത്താ​നു​ള്ള ഒ​ത്തു​ക​ളി​യാ​ണെ​ന്ന് ആ​ക്ഷേ​പ​മു​യ​ര്‍​ന്നി​രു​ന്നു. അ​റ​സ്റ്റി​ല്‍​നി​ന്ന് ര​ക്ഷ​പ്പെ​ടാ​നു​ള്ള നാ​ട​ക​മാ​ണെ​ന്ന് ക​സ്റ്റം​സും ആ​ക്ഷേ​പ​മു​ന്ന​യി​ച്ചി​രു​ന്നു.

Related posts

Leave a Comment