സ​ന്ദീ​പ് വാ​ര്യ​രു​ടെ ഭൂ​മി കൈ​മാ​റ്റം അ​മ്മ  ജീ​വി​ച്ചി​രു​ന്ന​കാ​ല​ത്തു​ള്ള കാ​ര്യ​മെ​ന്ന് കെ. ​മു​ര​ളീ​ധ​ര​ൻ

തി​രു​വ​ന​ന്ത​പു​രം: സ​ന്ദീ​പ് വാ​ര്യ​രു​ടെ ഭൂ​മി ആ​ർ​എ​സ്എ​സി​ന് കൈ​മാ​റ്റം ചെ​യ്യാ​നു​ള്ള തീ​രു​മാ​നം അ​ദ്ദേ​ഹ​ത്തി​ന്‍റെ അ​മ്മ ജീ​വി​ച്ചി​രു​ന്ന കാ​ല​ത്തു​ള്ള കാ​ര്യ​മാ​ണ്. അ​ല്ലാ​തെ അ​ദ്ദേ​ഹ​മാ​യി​ട്ട് എ​ഴു​തി കൊ​ടു​ത്ത​ത​ല്ലെ​ന്ന് കെ. ​മു​ര​ളീ​ധ​ര​ൻ. സ​ന്ദീ​പ് കോ​ൺ​ഗ്ര​സു​കാ​ര​നാ​യ​തി​ന് ശേ​ഷം ആ​ർ​എ​സ്എ​സ് ബി​ജെ​പി​യു​മാ​യി ബ​ന്ധ​പ്പെ​ട്ട ഒ​രു കാ​ര്യ​വും സ​ന്ദീ​പി​ന്‍റെ ഭാ​ഗ​ത്തുനി​ന്ന് ഉ​ണ്ടാ​കി​ല്ലാ​യെ​ന്ന് അ​ദ്ദേ​ഹം പാ​ർ​ട്ടി​ക്ക് ഉ​റ​പ്പ് ന​ല്കി​യി​ട്ടു​ള്ള​താ​ണ്.

അ​തി​ന​നു​സ​രി​ച്ചാ​ണ് കാ​ര്യ​ങ്ങ​ൾ മു​ന്നോ​ട്ട് പോ​കു​ന്ന​തെ​ന്നും മു​ര​ളീ​ധ​ര​ൻ വ്യ​ക്ത​മാ​ക്കി. ആ​ര്‍​എ​സ്എ​സി​ന് ഭൂ​മി വി​ട്ടു ന​ല്‍​കാ​നു​ള്ള സ​ന്ദീ​പി​ന്‍റെ കു​ടും​ബ​ത്തി​ന്‍റെ മു​ന്‍ പ്ര​ഖ്യാ​പ​ന​ത്തി​നെ​തി​രേ വ​ലി​യ വി​മ​ര്‍​ശ​നം ഉ​യ​രു​ന്ന പ​ശ്ചാ​ത്ത​ല​ത്തി​ലാ​ണ് സ​ന്ദീ​പി​നെ ന്യാ​യീ​ക​രി​ച്ച് കെ.​ മു​ര​ളീ​ധ​ര​ൻ രം​ഗ​ത്തെ​ത്തി​യ​ത്.

സ​ന്ദീ​പ് വാ​ര്യ​ര്‍​ക്കെ​തി​രേ സു​പ്ര​ഭാ​തം, സി​റാ​ജ് പ​ത്ര​ങ്ങ​ളി​ല്‍ ഇ​ന്ന​ലെ എ​ൽ​ഡി​എ​ഫ് തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മി​റ്റി ന​ൽ​കി​യ പ​ര​സ്യം പ്ര​ത്യ​ക്ഷ​പ്പെ​ട്ടി​രു​ന്നു. ഈ ​വി​ഷ​പാ​മ്പി​നെ സ്വീ​ക​രി​ക്കു​ക​യോ ക​ഷ്ടം എ​ന്ന ത​ല​ക്കെ​ട്ടി​ലാ​യി​രു​ന്നു പ​ര​സ്യം. ഒ​രു രാ​ഷ്ട്രീ​യ പാ​ർ​ട്ടി ഒ​രി​ക്ക​ലും ചെ​യ്യാ​ൻ പാ​ടി​ല്ലാ​ത്ത​താ​ണി​തെ​ന്ന് കെ. ​മു​ര​ളീ​ധ​ര​ന്‍ പ​റ​ഞ്ഞു.​ ഇ​ട​തി​ന്‍റെ ശൈ​ലി​ക്ക് ത​ന്നെ എ​തി​രാ​ണി​ത്.​

എ​ൽ​ഡി​ഫി​ലെ മ​റ്റു ക​ക്ഷി​ക​ൾ ഇ​തി​ൽ നി​ല​പാ​ട് പ​റ​യ​ണ​മെ​ന്നും അ​ദ്ദേ​ഹം ആ​വ​ശ്യ​പ്പെ​ട്ടു. യു​ഡി​എ​ഫി​ന് കി​ട്ടേ​ണ്ട ഒ​രു വോ​ട്ട് പോ​ലും ഇ​ല്ലാ​താ​ക്കാ​ൻ എ​ൽ​ഡി​എ​ഫി​ന്‍റെ പ​ര​സ്യ​ങ്ങ​ൾ​ക്ക് ക​ഴി​യി​ല്ല. തെ​ര​ഞ്ഞെ​ടു​പ്പി​ൽ യു​ഡി​എ​ഫി​ന് ശു​ഭ​പ്ര​തീ​ക്ഷ​യാ​ണു​ള്ള​ത്.ഇ​ല​ക്ഷ​ൻ ക​ഴി​ഞ്ഞാ​ലും കേ​ര​ള​ത്തി​ൽ മ​ത​സൗ​ഹാ​ർ​ദം വേ​ണം.

അ​തി​ന്‍റെ ക​ട​ക്ക​ൽ ക​ത്തി​വെ​ക്കു​ന്ന പ്ര​സ്താ​വ​ന​യാ​ണ് ഇ​ട​തു​പ​ക്ഷ​മു​ന്ന​ണി ര​ണ്ട് പ്ര​മു​ഖ പ​ത്ര​ങ്ങ​ളി​ലും ന​ൽ​കി​യ വാ​ർ​ത്ത. പ​ത്ര​ങ്ങ​ളി​ൽ പ​ര​സ്യം കൊ​ടു​ക്കു​ന്ന​ത് കൊ​ണ്ട് മാ​ത്രം ഇ​വി​ടെ ആ​രും ജ​യി​ക്കാ​ൻ പോ​കു​ന്നി​ല്ല.​എ​ൽ​ഡി​എ​ഫി​ന്‍റെ പ​ത്ര​പ്പര​സ്യം ഒ​രു ത​ര​ത്തി​ലും വോ​ട്ടെ​ടു​പ്പി​നെ ബാ​ധി​ക്കി​ല്ല.

ഇ​ട​തു​പ​ക്ഷം ചെ​യ്യാ​ൻ പാ​ടി​ല്ലാ​ത്ത കാ​ര്യ​മാ​യി​രു​ന്നു ഇ​ന്ന​ലെ ന​ട​ന്ന​ത്. സ​ർ​ക്കാ​രി​ന്‍റെ നേ​ട്ട​ങ്ങ​ളെക്കു​റി​ച്ച് ഒ​ന്നും പ​റ​യു​ന്നി​ല്ല. ഇ​ത്ര​യും മോ​ശ​മാ​യ ഒ​രു സ​മീ​പ​നം ശ​രി​യ​ല്ല – മു​ര​ളീ​ധ​ര​ൻ പ​റ​ഞ്ഞു.

Related posts

Leave a Comment