പാലക്കാട്: സന്ദീപ് വാര്യരുടെ പാർട്ടിപ്രവേശനത്തിൽ അതൃപ്തി പ്രകടിപ്പിച്ചിരിക്കേ കെ. മുരളീധരനും സന്ദീപും ഒരേ വേദിയിൽ. പാലക്കാട് ശ്രീകൃഷ്ണപുരം പഞ്ചായത്ത് മൾട്ടിപർപ്പസ് സഹകരണസംഘത്തിന്റെ വേദിയിലാണ് ഇരുവരും ഒരുമിച്ചിരുന്നത്.
മുരളീധരൻ ഷാൾ അണിയിച്ചാണ് സന്ദീപ് വാര്യരെ സ്വീകരിച്ചത്. ഇരുവരും വേദിയിൽ ഇരുന്നതും ഒരുമിച്ച്. പരസ്പരം വാനോളം പുകഴ്ത്തിയായിരുന്നു ഇരുവരുടെയും പ്രസംഗം.
ആന, കടൽ, മോഹൻലാൽ, മുരളീധരൻ എന്നിവ കേരളത്തിനൊരിക്കലും മടുക്കില്ലെന്നായിരുന്നു സന്ദീപ് വാര്യരുടെ പ്രസംഗം. സന്ദീപ് വാര്യരെ ചേർത്തുപിടിച്ചാണ് മുരളീധരൻ മാധ്യമങ്ങളോടു സംസാരിച്ചതും.