തിരുവനന്തപുരം: യുവഡോക്ടർ വന്ദനാദാസിന്റെ കൊലപാതകത്തിൽ കുറ്റബോധമൊ ഭാവവ്യത്യാസമൊ ഇല്ലാതെ പ്രതി സന്ദീപ് പൂജപ്പുര സെൻട്രൽ ജയിലിൽ. ജയിലിലെ ഭക്ഷണം കൃത്യസമയങ്ങളിൽ കഴിക്കുകയും പ്രശ്നങ്ങളൊന്നും ഉണ്ടാക്കാതെയുമാണ് ഇയാൾ ജയിലിൽ കഴിയുന്നത്.
പൂജപ്പുര സെൻട്രൽ ജയിലിലെ അതീവ സുരക്ഷാ ബ്ലോക്കിലെ സെല്ലിൽ ഒറ്റയ്ക്കാണ് ഇയാളെ പാർപ്പിച്ചിരിക്കുന്നത്. ജയിൽ ഉദ്യോഗസ്ഥരുടെ ശ്രദ്ധ എപ്പോഴുമുള്ളതും 24 മണിക്കൂറും സിസിടിവി കാമറ നിരീക്ഷണ സംവിധാനവുമുള്ള സെല്ലിലാണ് ഇയാൾ കഴിയുന്നത്.
സെൻട്രൽ ജയിലിലെ 6,323-ാം നന്പർ അന്തേവാസിയാണ്. ഇയാളുടെ കാലിലെ മുറിവ് ഡോക്ടർമാർ യഥാസമയങ്ങളിൽ ഡ്രസ് ചെയ്യുന്നുണ്ട ്. ജയിലിനകത്ത് അക്രമസക്തമായ വിവരങ്ങളൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല.
മാനസികരോഗമാണെന്ന് വരുത്തി തീർത്തി ശിക്ഷയിൽ നിന്നു രക്ഷപ്പെടാനായി നാടകം കളിക്കുന്ന പ്രകൃതം നടത്തുന്നുണ്ടെ ായെന്ന് ജയിൽ അധികൃതർ നിരീക്ഷിക്കുന്നുണ്ട്.
ബുധനാഴ്ച രാത്രി പത്ത് മണിയോടെയാണ് ഇയാളെ കൊട്ടാരക്കരയിൽ നിന്നുള്ള അന്വേഷണ സംഘം പൂജപ്പുര സെൻട്രൽ ജയിലിലെത്തിച്ചത്. ജയിലിലെ ഉപ്പ്മാവും ഗ്രീൻപീസ് കറിയും ചോറും യാതൊരു മടിയും കൂടാതെ ഇയാൾ കഴിച്ച ശേഷം കിടന്നുറങ്ങിയെന്നാണ് ലഭിക്കുന്ന വിവരം.