പേരൂര്‍ക്കട: തന്റെ ആശ്രമത്തിനുനേരേയുള്ള അജ്ഞാതരുടെ ആക്രമണം തികച്ചും ഗൂഢലക്ഷ്യത്തോടെയുള്ളതാണെന്നു സ്വാമി സന്ദീപാനന്ദഗിരി രാഷ്ട്രദീപികയോട് പറഞ്ഞു. ശബരിമല വിഷയത്തില്‍ പ്രതികരണ സ്വാതന്ത്ര്യം എല്ലാവര്‍ക്കുമുണ്ട്.
ആ ഒരു കാരണംകൊണ്ട് എല്ലാം ഇല്ലായ്മ ചെയ്തുകളയാമെന്നുള്ള ചിലരുടെ തന്ത്രങ്ങളാണ് ഈ ആക്രമണത്തിനു പിന്നിലുള്ളത്. ഇത്തരം ആക്രമണങ്ങള്‍കൊണ്ട് താന്‍ ഭയപ്പെട്ടുപോകുമെന്നുള്ളത് വ്യാമോഹം മാത്രമാണ്. വാഹനങ്ങള്‍ കത്തിച്ചതിലൂടെ തന്നെക്കൂടി ഇല്ലായ്മ ചെയ്യാമെന്ന ലക്ഷ്യമാണ് അക്രമികള്‍ക്ക് ഉണ്ടായിരുന്നത്.
ശബരിമല തന്ത്രി, രാഹുല്‍ ഈശ്വര്‍ തുടങ്ങിയവരുടെ പ്രതികരണങ്ങളെയും നിലപാടുകളെയും സന്ദീപാനന്ദഗിരി രൂക്ഷമായി വിമര്‍ശിക്കുകയും ചെയ്തു.