കൂടത്തായി കൊലപാതക പരമ്പരയിലെ മുഖ്യപ്രതി ജോളിയാണ് ദിവസങ്ങളായി വാർത്തകളിൽ നിറഞ്ഞു നിൽക്കുന്നത്. ഇതുമായി ബന്ധപ്പെട്ട് സാമൂഹ്യമാധ്യമങ്ങളിൽ നിരവധി ട്രോളുകളും സജീവമാണ്. എല്ലാ സ്ത്രീകളെയും അപമാനിച്ചുകൊണ്ടുള്ള ട്രോളുകളാണ് ഇവയെല്ലാം. ഭാര്യ ഭക്ഷണവും മറ്റും കൊണ്ടുവന്നാൽ അത് ആദ്യം അവരെക്കൊണ്ട് കഴിപ്പിച്ചിട്ടെ കഴിക്കാവൂ എന്ന തരത്തിലുള്ള വിലകുറഞ്ഞ ആശയങ്ങളാണ് ഈ ട്രോളിൽ നിറയുന്നത്.
ഇപ്പോഴിത മലയാളിയുടെ വിലകുറഞ്ഞ ഈ പ്രവൃത്തിയെ നിശിതമായി വിമർശിക്കുകയാണ് സന്ദീപ് ദാസ് എന്ന യുവാവ്. ഫേസ്ബുക്കിൽ പങ്കുവച്ച കുറിപ്പിലൂടെയാണ് സന്ദീപ് തന്റെ പ്രതിഷേധം രേഖപ്പെടുത്തിയത്.
ജോളി എന്ന സ്ത്രീ നടത്തിയ കൊലപാതക പരന്പരയെ അടിസ്ഥാനമാക്കിക്കൊണ്ട് പുറത്തിറങ്ങിയ ട്രോളുകളൊന്നും നിഷ്കളങ്കമല്ലെന്ന് പറയുന്ന കുറിപ്പിൽ സമൂഹം അവയെ തമാശയായിത്തന്നെ കണക്കാക്കുമെന്നും സ്ത്രീവർഗത്തെ ഇടിച്ചുതാഴ്ത്തുന്ന വിലകുറഞ്ഞ വരികൾ സ്ത്രീകൾ പോലും വാട്സ്ആപ്പിലൂടെ ഫോർവേഡ് ചെയ്യുമെന്നും സന്ദീപ് പറയുന്നു.
കുറിപ്പിന്റെ പൂർണരൂപം