തിരുവനന്തപുരം: രണ്ടാം ഇടതു മുന്നണി മന്ത്രിസഭയില്‍ കെ.കെ. ഷൈലജയെ ഉള്‍പ്പെടുത്താത്ത നടപടിയില്‍ മുഖ്യമന്ത്രി പിണറായി വിജയനെ അഭിനന്ദിച്ച് ബിജെപി വക്താവ് സന്ദീപ് വാര്യര്‍.
ഫേസ്ബുക്ക് കുറിപ്പിലൂടെയാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്.
“മന്ത്രിസഭാ രൂപീകരണം മുഖ്യമന്ത്രിയുടെ അവകാശമാണ്.
കോവിഡ് വ്യാപനം നേരിടുന്നതില്‍ ദയനീയമായി പരാജയപ്പെട്ട ആരോഗ്യമന്ത്രിയെ മാറ്റാന്‍ പി.ആര് ഭീഷണി വകവയ്ക്കാതെ മുഖ്യമന്ത്രി കാണിച്ച ധൈര്യത്തെ അഭിനന്ദിക്കുന്നു’.
സന്ദീപ് വാര്യര്‍ കുറിച്ചു.
അതേസമയം, എം.വി.ഗോവിന്ദൻ, കെ.രാധാകൃഷ്ണൻ, കെ.എൻ.ബാലഗോപാൽ, പി.രാജീവ്, വി.എൻ.വാസവൻ, സജി ചെറിയാൻ, വി.ശിവൻകുട്ടി, മുഹമ്മദ് റിയാസ്, ആർ.ബിന്ദു, വീണ ജോർജ്, വി.അബ്ദുറഹ്മാൻ എന്നിവരെയാണ് സംസ്ഥാന സമിതി മന്ത്രിസ്ഥാനത്തേക്ക് നിശ്ചയിച്ചിരിക്കുന്നത്.
മന്ത്രിസ്ഥാനത്തേക്ക് ഉയർന്നുകേട്ട എം.ബി.രാജേഷിന് സ്പീക്കർ പദവി നൽകാനാണ് സിപിഎമ്മിൽ ധാരണയായത്.
മുൻമന്ത്രി കെ.കെ.ഷൈലജ പാർട്ടി വിപ്പായി നിയമസഭയിൽ പ്രവർത്തിക്കും. മുൻ എക്സൈസ് മന്ത്രി ടി.പി.രാമകൃഷ്ണനെ പാർലമെന്ററി പാർട്ടി സെക്രട്ടറിയായും സംസ്ഥാന സമിതി തീരുമാനിച്ചു.