കൊല്ലം: കൊട്ടാരക്കര താലൂക്ക് ആശുപത്രിയിൽ വനിതാ ഡോക്ടറെ കുത്തിക്കൊലപ്പെടുത്തിയ സംഭവത്തിൽ പ്രതി സന്ദീപിനെ ഇന്ന് തിരുവനന്തപുരത്ത് മെഡിക്കൽ ബോർഡിന്റെ മുന്പിൽ ഹാജരാക്കും.
സന്ദീപിന്റെ മാനസിക നില പരിശോധിക്കാനാണ് നടപടി. നിലവിൽ അഞ്ച് ദിവസത്തേക്ക് പോലീസ് കസ്റ്റഡിയിലാണ് സന്ദീപ്. ഇയാളുടെ മാനസിക ആരോഗ്യനില വിലയിരുത്തിയശേഷമെ കൂടുതൽ ചോദ്യം ചെയ്യലും തെളിവെടുപ്പും ഉണ്ടാകു. മെഡിക്കല്‍ കോളജ് സൂപ്രണ്ടാണ് ബോര്‍ഡിനെ നയിക്കുന്നത്.
ഇന്നലെ സന്ദീപിനെ കോടതിയിൽ ഹാരാക്കിയപ്പോൾ ചില ആരോഗ്യ പ്രശ്നങ്ങൾ ഉള്ളതിനാൽ വേഗത്തിൽ ചികിത്സ നൽകാൻ കോടതി നിർദേശിച്ചിരുന്നു.
തുടർന്ന് പുനലൂർ താലൂക്ക് ആശുപത്രിയിൽ ഇയാൾക്ക് വിദഗ്ധ ചികിത്സനൽകി. ഡോക്ടർമാരുടെയും പോലീസിന്റെയും ചോദ്യങ്ങൾക്ക് ഇയാൾ കൃത്യമായ മറുപടി നൽകിയിരുന്നു. പ്രതിഷേധം ശക്തമായതിനാൽ വൻപോലീസ് സന്നാഹമാണ് സന്ദീപിന് ചുറ്റും ഒരുക്കിയിട്ടുള്ളത്.