മുംബൈ: കേരള ബ്ലാസ്റ്റേഴ്സിലെ ഇന്ത്യന്‍ താരം സന്തോഷ് ജിങ്കന് മികച്ച ഡിഫന്‍ഡര്‍ക്കു വേണ്ട യോഗ്യതകളെല്ലാം ഉണ്ടെന്നും കൂടുതല്‍ മത്സരാനുഭവങ്ങളും മികച്ച പരിശീലനവും ലഭിച്ചാല്‍ ജിങ്കന് യൂറോപ്പില്‍ കളിക്കുന്ന കാലം വിദൂരമല്ലെന്നും കേരള ബ്ലാസ്റ്റേഴ്സിന്റെ മാര്‍ക്യൂ താരം ആരോണ്‍ ഹ്യൂസ്. ആകാരം, കരുത്ത് , വേഗം, ബുദ്ധി തുടങ്ങിയ മികച്ച ഡിഫന്ററിന് വേണ്ട എല്ലാ കഴിവുകളും ജിങ്കനുണ്ടെന്നും എത്ര മികച്ച സ്െ്രെടക്കര്ക്കും ജിങ്കനെ മറികടന്ന് അത്രയെളുപ്പം പോകാനാകില്ലെന്നും ഹ്യൂസ് പറയുന്നു.
സ്െ്രെടക്കര്‍മാരെ മെരുക്കാന്‍ ഫൗള്‍ അല്ല ആയുധമെന്നും ഹ്യൂസ് പറയുന്നു. മറ്റൊരാളെ ചവിട്ടി വീഴ്ത്തി പന്തു തട്ടിയെടുക്കരുതെന്ന് കുട്ടിക്കാലത്തേ മനസില്‍ ഉറപ്പിച്ചിരുന്നുവെന്നും ഹ്യൂസ് പറയുന്നു. പരിശീലകര്‍ പറയുന്നത് താന്‍ അക്ഷരം പ്രതി അനുസരിക്കാറുണ്ടെന്ന് പറയുന്ന ഹ്യൂസ് അതാണ് തന്റെ വിജയ രഹസ്യമെന്നും പറയുന്നു. തന്റെ ഫുട്ബോള്‍ ജീവിതത്തിനിടയില്‍ ഒരിക്കല്‍പോലും ചുവപ്പുകാര്‍ഡ് കിട്ടിയിട്ടില്ലാത്ത കളിക്കാരനാണ് ഹ്യൂസ്.
ഈ സീസണിടെ രണ്ടു തവണ ലോകകപ്പ് യോഗ്യതാ മല്‍സരം കളിക്കാന്‍ അയര്‍ലന്‍ഡിലേക്ക് പോയപ്പോഴും തന്റെ മനസ്സ് ബ്ലാസ്റ്റേഴ്സിനൊപ്പമായിരുന്നെന്നും ഹ്യൂസ് പറയുന്നു. സാമൂഹിക മാധ്യമങ്ങളിലും കൊച്ചിയിലെ സ്റ്റേഡിയത്തിലും ആളുകളുടെ സ്നേഹം അനുഭവിച്ചറിഞ്ഞുവെന്നും ഹ്യൂസ് സാക്ഷ്യപ്പെടുത്തുന്നു. കാണികളുടെ പ്രതികരണങ്ങളെ പൊസിറ്റീവായാണു കാണുന്നത്. ബ്ലാസ്റ്റേഴ്സിന്റെ വിജയം കാണികളുടെ വിജയംതന്നെയാണെന്നും ഹ്യൂസ് അഭിപ്രായപ്പെട്ടു.