കു​ട്ടി​യു​ടെ ആ​യു​ധ ബോ​ധ​മൊ​ന്നെ​നി​ക്ക് പ​രി​ശോ​ധി​ക്ക​ണം; ചി​ല​പ്പോ​ൾ വെ​ടി​യു​ണ്ട​ക​ളെ നേ​രി​ടേ​ണ്ടി വ​രും; കോ​ട്ട​പ്പ​ള്ളി പ്ര​ഭാ​ക​ര​ന്‍ 2.0; ശ്ര​ദ്ധേ​യ​മാ​യി ബി​ജി​എം​ഐ​യു​ടെ പ​ര​സ്യ​ചി​ത്രം

കോ​ട്ട​പ്പ​ള്ളി പ്ര​ഭാ​ക​ര​ന് ഇ​ത്ത​വ​ണ നി​രാ​ശ​നാ​കേ​ണ്ടി​വ​ന്നി​ല്ല, എ​തി​രാ​ളി​ക​ളോ​ട് തോ​ളോ​ടു തോ​ള്‍ ചേ​ര്‍​ന്നു​നി​ന്നു പോ​രാ​ടാ​നും വെ​ടി​യു​ണ്ട​ക​ള്‍​ക്ക് വി​രി​മാ​റി കാ​ട്ടി​ക്കൊ​ടു​ക്കാ​നും പ്ര​തി​ശ്രു​ത വ​ധു ത​യാ​റാ​ണ്.

മ​ല​യാ​ളി​ക​ളെ മൂ​ന്നു പ​തി​റ്റാ​ണ്ടി​ലേ​റെ​യാ​യി കു​ടു​കു​ടെ​ച്ചി​രി​പ്പി​ച്ചു​കൊ​ണ്ടി​രി​ക്കു​ന്ന ‘സ​ന്ദേ​ശം’ സി​നി​മ​യി​ലെ പെ​ണ്ണു​കാ​ണ​ലി​ന് ഒ​രു ന്യൂ​ജ​ന്‍ വേ​ര്‍​ഷ​ന്‍ വ​രി​ക​യാ​ണ് പ്ര​ശ​സ്ത ഓ​ണ്‍​ലൈ​ന്‍ മ​ള്‍​ട്ടി​പ്ല​യ​ര്‍ ഗെ​യിം ആ​യ ബാ​റ്റി​ല്‍ ഗ്രൗ​ണ്ട്‌​സ് മൊ​ബൈ​ല്‍ ഇ​ന്ത്യ​യു​ടെ (ബി​ജി​എം​ഐ) മ​ല​യാ​ള​ത്തി​ലെ ആ​ദ്യ പ​ര​സ്യ​ചി​ത്ര​ത്തി​ലൂ​ടെ.

ഗെ​യി​മി​ന്‍റെ ഫീ​ച്ചേ​ഴ്‌​സു​മാ​യി ബ​ന്ധ​പ്പെ​ടു​ത്തി ര​സ​ക​ര​മാ​യി അ​വ​ത​രി​പ്പി​ക്കു​ന്ന പ​ര​സ്യ​ചി​ത്രം സം​വി​ധാ​നം ചെ​യ്ത​ത് സ​ന്ദേ​ശ​ത്തി​ന്‍റെ സം​വി​ധാ​യ​ക​ന്‍ സ​ത്യ​ന്‍ അ​ന്തി​ക്കാ​ടി​ന്‍റെ മ​ക​നാ​യ അ​നൂ​പ് സ​ത്യ​നാ​ണെ​ങ്കി​ല്‍ കോ​ട്ട​പ്പ​ള്ളി 2.0 ആ​യി സ്ക്രീ​നി​ലെ​ത്തു​ന്ന​ത് സാ​ക്ഷാ​ല്‍ കോ​ട്ട​പ്പ​ള്ളി​യാ​യി വേ​ഷ​മി​ട്ട ശ്രീ​നി​വാ​സ​ന്‍റെ മ​ക​ന്‍ ധ്യാ​ന്‍ ആ​ണ് എ​ന്ന​തും പ​ര​സ്യ​ചി​ത്ര​ത്തി​ന് കൗ​തു​കം വ​ര്‍​ധി​പ്പി​ക്കു​ന്നു.

സി​നി​മ​യി​ല്‍ ഉ​പ​യോ​ഗി​ച്ച അ​തേ​ത​ര​ത്തി​ലു​ള്ള വ​സ്ത്രാ​ല​ങ്കാ​ര​വും ലൊ​ക്കേ​ഷ​ന്‍ സെ​റ്റിം​ഗു​ക​ളു​മാ​ണ് പ​ര​സ്യ​ത്തി​ലും ഉ​പ​യോ​ഗി​ച്ചി​ട്ടു​ള്ള​ത്. ഷോ​ക്കേ​സി​ലെ ശി​ല്‍​പ​ങ്ങ​ള്‍ ഉ​ള്‍​പ്പെ​ടെ സ​ക​ല​തും സ്ഥാ​നം മാ​റാ​തെ അ​വി​ടെ​ത്ത​ന്നെ​യു​ണ്ട്.

സം​ഭാ​ഷ​ണ​ങ്ങ​ളി​ല്‍ പാ​ര്‍​ട്ടി​യു​മാ​യി ബ​ന്ധ​പ്പെ​ട്ട കാ​ര്യ​ങ്ങ​ള്‍​ക്കു പ​ക​രം ഗെ​യി​മിം​ഗി​ലെ ഘ​ട​ക​ങ്ങ​ളാ​ണ് ഉ​ള്‍​പ്പെ​ടു​ത്തി​യി​രി​ക്കു​ന്ന​തെ​ന്നു​മാ​ത്രം.

ക്രാ​ഫ്റ്റ​ണ്‍ ക​മ്പ​നി​യു​ടെ ഉ​ട​മ​സ്ഥ​ത​യി​ലു​ള്ള ബി​ജി​എം​ഐ​യ്ക്ക് വേ​ണ്ടി പ​ര​സ്യ​ചി​ത്രം അ​ണി​യി​ച്ചൊ​രു​ക്കി​യ​ത് പ്ര​ശ​സ്ത പ​ര​സ്യ ഏ​ജ​ന്‍​സി​യാ​യ മൈ​ത്രി അ​ഡ്വ​ര്‍​ടൈ​സി​ങ് ആ​ണ്.

ഇ​ന്ത്യ​ന്‍ പ​ര​സ്യ​രം​ഗ​ത്തെ ഏ​റ്റ​വും വ​ലി​യ ബ​ഹു​മ​തി​യാ​യ ഗ്രാ​ന്‍​ഡ് പ്രി​ക്‌​സ് പു​ര​സ്‌​കാ​രം നേ​ടി​യ ഏ​ക സ്വ​ത​ന്ത്ര പ​ര​സ്യ ഏ​ജ​ന്‍​സി കൂ​ടി​യാ​ണ് മൈ​ത്രി.

Related posts

Leave a Comment