മംഗളൂരു: കൊല്ലൂര്‍ മൂകാംബിക ക്ഷേത്രത്തിനു സമീപം സൗപര്‍ണികാ നദിയില്‍ ഒഴുക്കില്‍പ്പെട്ട മലയാളി യുവതിയുടെ മൃതദേഹം കണ്ടെടുത്തു.
തിരുവനന്തപുരം വിളപ്പില്‍ശാല ചക്കിട്ടപാറ പാറവിളാകം പൂരം നിവാസില്‍ സന്ധ്യ (ശാന്തിനി -41) യാണു മരിച്ചത്. ഞായറാഴ്ച രാത്രിയാണു മൃതദേഹം കണ്ടെത്തിയത്.
ഭര്‍ത്താവ് മുരുകനും മകന് ആദിത്യനുമൊത്ത് സൗപര്‍ണികയിലെ സ്നാനഘട്ടില്‍ ഇറങ്ങിയതായിരുന്നു. പെട്ടെന്നുണ്ടായ മലവെള്ളപ്പാച്ചിലില്‍ ഒഴുക്കില്‍പ്പെട്ട ആദിത്യനെ രക്ഷിക്കാന്‍ സന്ധ്യയും മുരുകനും നദിയിലേക്ക് ചാടുകയായിരുന്നുവെന്ന് പറയുന്നു.
മുരുകന് കുട്ടിയെ രക്ഷിച്ച് ഒരു പാറയില്‍ പിടിച്ചുനിന്നെങ്കിലും സന്ധ്യ ഒഴുക്കില്‍പ്പെടുകയായിരുന്നു. ഓടിക്കൂടിയ നാട്ടുകാരാണ് മുരുകനെയും മകനെയും കരയ്ക്കു കയറ്റിയത്.
സന്ധ്യയെ രക്ഷിക്കാനിറങ്ങിയ ബന്ധുവായ വിക്രമനു പരിക്കേറ്റു. ബന്ധുക്കളായ 14 അംഗ സംഘം ശനിയാഴ്ചയാണ് ക്ഷേത്രദര്‍ശനത്തിനെത്തിയത്. തിരുവനന്തപുരം പേയാട് ടെയ്ലറിംഗ് കട നടത്തുകയായിരുന്നു മുരുകനും സന്ധ്യയും.