തിരുവനന്തപുരം: സന്ദീപാനന്ദഗിരിയുടെ ആശ്രമം കത്തിച്ച കേസിൽ ഒരാളെ കൂടി ക്രൈംബ്രാഞ്ച് സംഘം അറസ്റ്റ് ചെയ്തു. കരുമംകുളം സ്വദേശി ശബരിയാണ് ഇന്ന് രാവിലെ ക്രൈംബ്രാഞ്ചിന്റെ പിടിയിലായത്.
ഇയാൾ ബിജെപി പ്രവർത്തകനാണെന്ന് ക്രൈംബ്രാഞ്ച് വ്യക്തമാക്കി.കേസുമായി ബന്ധപ്പെട്ട് നേരത്തെ ഒരാൾ അറസ്റ്റിലായിരുന്നു. പ്രതിയെ ഇന്ന് കോടതിയിൽ ഹാജരാക്കും.
2018 ഒക്ടോബർ 27നായിരുന്നു തിരുവനന്തപുരം കുണ്ടമൺ കടവിലുള്ള സന്ദീപാനന്ദഗിരിയുടെ ആശ്രമം തീപിടിച്ച നിലയിൽ കണ്ടെത്തിയത്.
മൂന്ന് വാഹനങ്ങൾ കത്തിനശിക്കുകയും ആശ്രമത്തിന് ഭാഗികമായ കേടുപാടുകളും സംഭവിച്ചിരുന്നു. തീയിട്ടവർ ആദരാഞ്ജലികൾ എന്നെഴുതിയ റീത്തും വെച്ചിരുന്നു. ആക്രമണം വാർത്തയായതോടെ മുഖ്യമന്ത്രിയടക്കം നേതാക്കൾ സ്ഥലം സന്ദർശിച്ചിരുന്നു.