സന്ധിവാതം കാണപ്പെടുന്നത്. എന്നാല്‍ സന്ധികള്‍ക്കും അതിന് ചുറ്റുമുള്ള കോശങ്ങള്‍ക്കുണ്ടാകുന്ന പരിക്ക് (ഫ്രാക്ചര്‍, ലിഗമെന്റ്
ടിയര്‍) ചെറിയ പ്രായത്തിലും സന്ധിവാതം ഉണ്ടാകാന്‍ കാരണമാകുന്നു.
കുട്ടികളില്‍ ആര്‍ത്രൈറ്റിസ് സാധ്യതയുണ്ടോ?
രോഗപ്രതിരോധശേഷിയുടെ സംവിധാനത്തില്‍ വരുന്ന വ്യത്യാസങ്ങള്‍ കൊണ്ട് ഉണ്ടായേക്കാവുന്ന ആര്‍ത്രൈറ്റിസ് ഏതു പ്രായക്കാരെയും എപ്പോള്‍ വേണമെങ്കിലും ബാധിക്കാം. സാധാരണയായി കുട്ടികളില്‍ കാണപ്പെടുന്നത് ജുവനൈല്‍ റുമാറ്റോയ്ഡ് ആര്‍ത്രൈറ്റിസാണ്.
പാരമ്പര്യമായി കാണപ്പെടുന്ന രോഗമാണോ ആര്‍ത്രൈറ്റിസ്?
പാരമ്പര്യമായോ അല്ലാതെയോ കാണാവുന്ന ജനിതക സവിശേഷതകള്‍ കൊണ്ടും ആര്‍ത്രൈറ്റിസ് ഉണ്ടാകാം. അതില്‍ പ്രധാനമായത് എച്ച്എല്‍എ ജീനുമായി ബന്ധപ്പെട്ട ആര്‍ത്രൈറ്റിസുകളാണ്. ഇങ്ങനെയുള്ള ആര്‍ത്രൈറ്റിസുകള്‍ മാതാപിതാക്കള്‍ക്കോ സഹോദരങ്ങള്‍ക്കോ ഉണ്ടെങ്കില്‍ അതുണ്ടാകാനുള്ള സാധ്യതയേറെയാണ്.
ഏതെല്ലാം സന്ധികളെയാണ് ആര്‍ത്രൈറ്റിസ് ബാധിക്കുന്നത്?
കാല്‍മുട്ട്, ഇടുപ്പ്, നട്ടെല്ല് തുടങ്ങിയ ഭാരം താങ്ങുന്ന സന്ധികളിലാണ് ഓസ്റ്റിയോ ആര്‍ത്രൈറ്റിസ് സാധാരണയായി കാണപ്പെടുന്നത്.
റൂമറ്റോയ്ഡ് ആര്‍ത്രൈറ്റിസ്
കൈകളിലെ സന്ധികള്‍ (വിരലുകളിലെ ആദ്യ രണ്ട് സന്ധികള്‍ – പ്രോക്സിമല്‍ ഇന്റര്‍ഫലാഞ്ച്യല്‍, മെറ്റാകാര്‍പോഫലാഞ്ച്യല്‍ എന്നിവ), കാല്‍ക്കുഴ, കാല്‍മുട്ട് എന്നീ സന്ധികളില്‍ റൂമറ്റോയ്ഡ് ആര്‍ത്രൈറ്റിസ് കാണപ്പെടുന്നു.
ഗൗട്ട്
കാലിന്റെ തള്ളവിരല്‍, കാല്‍ക്കുഴ, കാല്‍മുട്ട്, കൈമുട്ട് എന്നിവയില്‍ ഗൗട്ട് എന്ന ആര്‍ത്രൈറ്റിസും കാണപ്പെടുന്നു.
(തുടരും)
വിവരങ്ങൾ: ഡോ. അനൂപ് എസ്. പിള്ള, സീനിയർ കൺസൾട്ടന്റ്
ഓർത്തോപീഡിക് സർജൻ,
എസ്യുറ്റി ഹോസ്പിറ്റൽ, പട്ടം
തിരുവനന്തപുരം