ചുവന്നതെരുവുകൾ വേണമെന്ന ആവശ്യവുമായി സിനിമാ നടി സാന്ദ്ര. മലയാള ടിവി പരന്പരകളിലൂടെയും ചെറിയ സിനിമാ വേഷങ്ങളിലൂടെയും ശ്രദ്ധേയയായ നടി സാന്ദ്ര തന്റെ ചിത്രത്തിന്റെ പ്രമോഷൻ പരിപാടിയിലാണ് അഭിപ്രായം തുറന്നുപറഞ്ഞത്. സെവപ്പ് എനക്ക് പുടിക്കും എന്ന ചിത്രമാണ് സാന്ദ്രയുടേതായി ഒടുവിൽ തമിഴിൽ റിലീസായത്.
ചിത്രത്തിൽ ഒരു ലൈംഗിക തൊഴിലാളിയുടെ വേഷമാണ് സാന്ദ്ര അവതരിപ്പിക്കുന്നത്.സിനിമയുടെ പ്രമോഷന്റെ ഭാഗമായി നടന്ന ഒരു അഭിമുഖത്തിൽ ചുവന്ന തെരുവുകളുടെ ആവശ്യകതയെക്കുറിച്ച് സാന്ദ്ര പറഞ്ഞ വാക്കുകൾ സോഷ്യൽ മീഡിയയിൽ വൈറലായി മാറുകയാണ്. ഒപ്പം ഈ പ്രസ്താവന വിവാദവുമാവുക യാണ്. ഞാനും ഭർത്താവും ഒരുമിച്ചാണ് ചിത്രത്തിന്റെ തിരക്കഥ വായിച്ചത്.
അദ്ദേഹമാണ് ഈ ചിത്രം ചെയ്യണമെന്ന് ആവശ്യപ്പെട്ടത്. അത്രയേറെ കാലിക പ്രസക്തമായ ഈ വിഷയം ചർച്ച ചെയ്യുന്ന സിനിമയാണിത്. എന്റെ അഭിപ്രായത്തിൽ ചെന്നൈ നഗരത്തിൽ ചുവന്ന തെരുവുകൾ ആവശ്യമാണ്. സാഹചര്യങ്ങൾ കൊണ്ടോ അല്ലാതെയോ ചുവന്ന തെരുവുകൾ ഉണ്ടാകുന്നു. അതൊരു തൊഴിലായി ചിലർ കൊണ്ടു നടക്കുന്നു. അങ്ങനെയുള്ളപ്പോൾ ആരും വെറുതെ പോകുന്ന കുട്ടികളെയും സ്ത്രീകളെയും ഉപദ്രവിക്കില്ലെന്നാണ് ഞാൻ കരുതുന്നത്.
ആവശ്യക്കാർക്ക് അങ്ങോട്ട് പോകാമല്ലോ. ഇത് തന്നെയാണ് സിനിമയുടെ ആശയവും. കുട്ടികൾക്ക് നേരെയുള്ള പീഡനങ്ങൾ തടയുക എന്നതാണ് സിനിമയുടെ ടാന്തൈൻ എന്നും നടി പറയുന്നു. ഞാനൊരു ഭാര്യയാണ് എന്റെ ഭർത്താവും ഒരു അഭിനേതാവാണ്. ഗ്ലാമർ കാണിക്കുന്ന ചിത്രമല്ലിതെന്നും താരം പറയുന്നു. ഇത് കുടുംബ പ്രേക്ഷകർക്കായി ഉണ്ടാക്കിയ സിനിമയാണ്. കുടുംബത്തോടൊപ്പം തന്നെ ഇത് കാണണമെന്നും സാന്ദ്ര പറഞ്ഞു.