ന്യൂഡൽഹി: പ്രഥമ ദേശീയ അണ്ടർ 21 അത്ലറ്റിക്സ് ചാന്പ്യൻഷിപ്പിൽ വനിതകളുടെ ട്രിപ്പിൾ ജംപിൽ കേരളത്തിന്റെ സാന്ദ്ര ബാബുവിനു സ്വർണം. 13.11 മീറ്റർ ചാടിയാണു സാന്ദ്ര സ്വർണം നേടിയത്. അവസാന ശ്രമത്തിലായിരുന്നു സാന്ദ്രയുടെ സ്വർണനേട്ടം.
12.88 മീറ്റർ ചാടിയ മഹാരാഷ്ട്രയുടെ ശർവാരി പരുലേകർ വെള്ളിയും തമിഴ്നാടിന്റെ ഐശ്വര്യ ആർ. (12.74 മീറ്റർ) വെങ്കലവും നേടി.
പുരുഷന്മാരുടെ ലോംഗ് ജംപിൽ കേരളത്തിന്റെ നിർമൽ സാബു (7.79 മീറ്റർ) വെള്ളി നേടി. വനിതകളുടെ 200 മീറ്റർ ഓട്ടത്തിൽ കേരളത്തിന്റെ ആൻസി സോജൻ വെങ്കലം ലഭിച്ചു.