അങ്കമാലി: പാമ്പു കടിയേറ്റാല്‍ ശരീരം അനങ്ങാതിരിക്കുക, ഉറങ്ങാതിരിക്കുക, ഓടാതിരിക്കുക, മദ്യം കഴിക്കാതിരിക്കുക. കാല്പാദത്തില് പാമ്പ് കടിച്ചാല്‍ തുടയുടെ ഭാഗത്തും, കൈപ്പത്തിയില്‍ കടിച്ചാല്‍ കൈമുട്ടിനു മുകളിലും അധികം മുറുകാതെ കെട്ടുക.
ചൂണ്ടുവിരല്‍ കടന്നുപോകാവുന്ന മുറുക്കത്തിലായിരിക്കണം കെട്ട്. കടിയേറ്റ ഭാഗത്തെ രക്തം വായ് കൊണ്ട് വലിച്ചെടുക്കുകയോ, ബ്ലെയ്ഡോ മറ്റു മൂര്‍ച്ചയുള്ള വസ്തുക്കളോ ഉപയോഗിച്ച് മുറിവ് വലുതാക്കുകയോ, സോപ്പും വെള്ളവും ഉപയോഗിച്ച് കടിയേറ്റ ഭാഗം കഴുകുകയോ ചെയ്യരുത്.
വെള്ളം കുടിക്കാം. നീര്‍ക്കോലി കടിച്ചാലും അത്താഴം മുടങ്ങും എന്നുള്ള പഴഞ്ചൊല്ല് തെറ്റാണ്. പാമ്പു കടിയേറ്റാല്‍ മിതമായ തോതില്‍ ഭക്ഷണം കഴിക്കുന്നതിന് കുഴപ്പമില്ല.