മണത്തറിയുന്ന സംഘികളുടെ ക്രൂരത..! ബീ​ഫ് കഴിച്ചെന്നാരോപിച്ച് മു​സ്‌​ലിം യു​വാ​വി​നെ ഓ​ടു​ന്ന ട്രെ​യി​നി​ൽ​നി​ന്നും പു​റ​ത്തേ​ക്കെ​റി​ഞ്ഞു കൊ​ന്നു; മൂന്നുപേർ ഗുരുതരാവസ്ഥ‍യിൽ ആശുപത്രിയിൽ

death-2ബ​ല്ലാ​ഗ​ഡ്: ബീ​ഫ് ക​ഴി​ച്ചെ​ന്നാ​രോ​പി​ച്ച് മു​സ്‌​ലിം യു​വാ​ക്ക​ളെ ട്രെ​യി​നി​ൽ​നി​ന്നും സ​ഹ​യാ​ത്രി​ക​ർ പു​റ​ത്തേ​ക്കെ​റി​ഞ്ഞു. ഗു​രു​ത​ര പ​രി​ക്കേ​റ്റ 16 കാ​ര​ൻ മ​രി​ച്ചു. ഡ​ൽ​ഹി ബ​ല്ലാ​ഗ​ഡ് എ​മു ട്രെ​യി​നി​ലാ​യി​രു​ന്നു സം​ഭ​വം. നാ​ല് മു​സ്‌​ലിം യു​വാ​ക്ക​ൾ​ക്കു നേ​രെ​യാ​ണ് ആ​ക്ര​മ​ണം ഉ​ണ്ടാ​യ​ത്. ഈ​ദു​ൽ ഫി​ത്ത​ർ പ്ര​മാ​ണി​ച്ച് ഡ​ൽ​ഹി​യി​ൽ ഷോ​പ്പിം​ഗി​നു​പോ​യി തി​രി​ച്ച് ഹ​രി​യാ​ന​യി​ലേ​ക്ക് പോ​കു​ക​യാ​യി​രു​ന്ന യു​വാ​ക്ക​ളാ​ണ് ആ​ക്ര​മി​ക്ക​പ്പെ​ട്ട​ത്.

ഹ​രി​യാ​ന സ്വ​ദേ​ശി​ക​ളാ​യ ജു​നൈ​ദ്, ഹാ​ഷിം, ഷാ​ഖി​ർ, മൊ​ഹ്സി​ൻ എ​ന്നി​വ​ർ​ക്കാ​ണ് മ​ർ​ദ​നം ഏ​ൽ​ക്കേ​ണ്ടി​വ​ന്ന​ത്. ഡ​ൽ​ഹി​യി​ലെ തു​ക്ല​ഖ​ബാ​ദി​ൽ​നി​ന്നാ​ണ് ഇ​വ​ർ ട്രെ​യി​നി​ൽ ക​യ​റി​യ​ത്. ട്രെ​യി​നി​ൽ ക​യ​റി​യ​തു​മു​ത​ൽ മ​റ്റു യാ​ത്ര​ക്കാ​ർ ഇ​വ​രെ അ​സ​ഭ്യം പ​റ​യാ​നും ആ​ക്ര​മി​ക്കാ​നും തു​നി​ഞ്ഞ​താ​യി മൊ​ഹ്സി​ൻ പ​റ​യു​ന്നു. ര​ണ്ടു പേ​ർ ക​ത്തി​ക്ക് കു​ത്തു​ക​യും ചെ​യ്തു. പോ​ലീ​സി​നെ ബ​ന്ധ​പ്പെ​ട്ടെ​ങ്കി​ലും സ​ഹാ​യം ല​ഭി​ച്ചി​ല്ല. അ​പാ​യ ച​ങ്ങ​ല വ​ലി​ച്ച് ട്രെ​യി​ൻ നി​ർ​ത്താ​ൻ ശ്ര​മി​ച്ചെ​ങ്കി​ലും വി​ജ​യി​ച്ചി​ല്ല.
death
ഇ​തോ​ടെ​യാ​ണ് ഓ​ടു​ന്ന ട്രെ​യി​നി​ൽ​നി​ന്നും ത​ങ്ങ​ളെ ത​ള്ളി​പ്പു​റ​ത്തി​ട്ട​തെ​ന്ന് മൊ​ഹ്സി​ൻ പ​റ​ഞ്ഞു. അ​സ​വാ​തി റെ​യി​ൽ​വെ​സ്റ്റേ​ഷ​നി​ലെ​ത്തി​യ​പ്പോ​ഴാ​ണ് ഇ​വ​രെ പു​റ​ത്തേ​ക്കെ​റി​ഞ്ഞ​ത്. ഇ​വ​രെ പാ​ൽ​വാ​ലി​ലെ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചെ​ങ്കി​ലും ജു​നൈ​ദി​നെ ര​ക്ഷി​ക്കാ​നാ​യി​ല്ല. ഷാ​ഖി​റും ഹാ​ഷി​മും ചി​കി​ത്സ​യി​ലാ​ണ്.

Related posts