മുന്‍ ക്രിക്കറ്റ് താരം കുമാര്‍ സംഗക്കാര ശ്രീലങ്കന്‍ വിഭവമായ തേങ്ങാ സാമ്പോള്‍ ഉണ്ടാക്കുന്നതിന്റെ ചിത്രത്തിലാണ് സോഷ്യല്‍മീഡിയയുടെ കണ്ണുടക്കുന്നത്. മലയാളികള്‍ തേങ്ങാ ചമ്മന്തിയുണ്ടാക്കുന്ന വിധമാണ് തേങ്ങാ സാമ്പോളും ഉണ്ടാക്കുന്നത്.
സംഗക്കാര തന്നെയാണ് ഈ ചിത്രം ട്വിറ്ററിലൂടെ പങ്കുവച്ചത്. കുടുംബത്തോടൊപ്പം ലണ്ടനില്‍ അവധി ആഘോഷിക്കുകയാണ് താരം. ചിത്രം ആരാധകര്‍ ആഘോഷമാക്കുകയാണ്. രസകരമായ പ്രതികരണവും ചിത്രത്തിന് ലഭിക്കുന്നുണ്ട്.