തൃശൂർ: കുന്നംകുളം കേച്ചേരി സ്വദേശിനിയായ യുവതിയെ ബലാത്സംഗം ചെയ്ത് പണം തട്ടിയെടുത്ത കേസിലെ പ്രതിയെ കുന്നംകുളം പോലീസ് അറസ്റ്റ് ചെയ്തു.
ഇരിങ്ങാലക്കുട പുത്തൻകോട് വടക്കേടത്ത് വീട്ടിൽ സംഗമേഷിനെയാണ് (34) കുന്നംകുളം സ്റ്റേഷൻ ഹൗസ് ഓഫീസർ യു കെ. ഷാജഹാന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം അറസ്റ്റ് ചെയ്തത്.
ഭർത്താവ് മരിച്ച യുവതിയെ 2020 മുതൽ 22 വരെയുള്ള കാലഘട്ടത്തിൽ വിവാഹ വാഗ്ദാനം നൽകി ലൈംഗികമായി പീഡിപ്പിക്കുകയും ബലാത്സംഗം ചെയ്യുകയും മൂന്ന് ലക്ഷത്തോളം രൂപ തട്ടിയെടുക്കുകയും ചെയ്ത കേസിലാണ് നടപടി.
പണം തട്ടിയെടുത്തത് കൂടാതെ വീടും സ്ഥലവും എഴുതി നൽകണമെന്നാവശ്യപ്പെട്ട് ഭീഷണിപ്പെടുത്താൻ തുടങ്ങിയതോടെയാണ് യുവതിക്ക് വഞ്ചിക്കപ്പെട്ടുവെന്ന് ബോധ്യമായത്. പിന്നാലെ പോലീസിൽ പരാതി നൽകുകയായിരുന്നു.
കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.