ബിഗ് ബജറ്റ് ചിത്രം സംഘമിത്ര ഉപേക്ഷിച്ചിട്ടില്ലെന്ന് റിപ്പോർട്ടുകൾ. സുന്ദർസി സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ഷൂട്ടിംഗ് ഓഗസ്റ്റിൽ ആരംഭിക്കുമെന്നാണ് അറിയാൻ സാധിക്കുന്നത്. എട്ടാം നൂറ്റാണ്ടിൽ ജീവിച്ചിരുന്ന സംഘമിത്ര എന്ന രാജകുമാരിയുടെ കഥപറയുന്ന ചിത്രത്തിൽ ശ്രുതി ഹാസനെയാണ് ആദ്യം നായികയായി പരിഗണിച്ചിരുന്നത്.
എന്നാൽ ശ്രുതിയുടെ ഡേറ്റ് പ്രശ്നമായിരുന്നതിനാൽ ദിഷ പട്ടാനിയെ നായികയായി തീരുമാനിക്കുകയായിരുന്നു. ജയം രവി, ആര്യ എന്നിവരും ചിത്രത്തിൽ മറ്റ് പ്രധാകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്.
സംഘമിത്ര പോലൊരു സിനിമ നിർമിക്കണമെങ്കിൽ വലിയ രീതിയിൽ ഗവേഷണം നടത്തണം. പ്രീ പ്രൊഡക്ഷൻ ജോലികൾ കഴിഞ്ഞ വർഷം തന്നെ തുടങ്ങിയിരുന്നുവെങ്കിലും സ്ക്രിപ്റ്റ് പൂർത്തീകരിച്ചു എന്ന് കരുതി എല്ലാമായില്ല. കൃത്യമായ സ്റ്റോറി ബോർഡ് ഇതിന് അനിവാര്യമാണ്. സംഘമിത്ര ഉപേക്ഷിച്ചു എന്ന് ഇതിന് അർത്ഥമില്ലെന്ന് സുന്ദർസി വ്യക്തമാക്കി.
400 കോടി ബജറ്റിൽ ഒരുക്കുന്ന ചിത്രം തമിഴ്, ഹിന്ദി, തെലുങ്ക് ഭാഷകളിൽ റിലീസ് ചെയ്യുവാനാണ് തീരുമാനിച്ചിരിക്കുന്നത്.