ശ്രീകണ്ഠപുരം: ചേപ്പറമ്പിലെ സിപിഎം-ബിജെപി സംഘർഷവുമായി ബന്ധപ്പെട്ട് ഏഴു സിപിഎം പ്രവർത്തകർ അറസ്റ്റിൽ. നിടിയേങ്ങ പെരുമ്പറമ്പ സ്വദേശികളായ കെ.കെ. ദിനീഷ് (36), യു.കെ. സജീവൻ (44), കെ.വി. സുരേഷ് (38), കെ. സനീഷ് (29), യു.കെ. സരീഷ് (23), ചേപ്പറമ്പ് സ്വദേശികളായ ടി.കെ. പ്രകാശൻ (48), പി.പി. പ്രസാദ് (38) എന്നിവരെയാണു ശ്രീകണ്ഠപുരം എസ്ഐ സി. പ്രകാശനും സംഘവും ഇന്നുരാവിലെ ശ്രീകണ്ഠപുരത്ത് നിന്നും അറസ്റ്റ് ചെയ്തത്.
ബിജെപി പ്രവർത്തകൻ ചേപ്പറമ്പിലെ പുരക്കാൽ ലഥിന്റെ പരാതിയിലാണ് അറസ്റ്റ്. ഇക്കഴിഞ്ഞ നാലിനു രാത്രിയായിരുന്നു ചേപ്പറമ്പിൽ സിപിഎം-ബിജെപി പ്രവർത്തകർ ഏറ്റുമുട്ടിയത്. സംഘർഷത്തിൽ പ്രതികളായ ബിജെപി- കോൺഗ്രസ് പ്രവർത്തകരായ ലിജേഷ്, ലഥിൻ, ജിൻസ്, ജിയു, രാഹുൽ, ലക്ഷ്മണൻ, മഥിൻ, അർജുൻ എന്നിവരെ ഇതുവരെ പിടികൂടാൻ കഴിഞ്ഞിട്ടില്ല.