കുന്നംകുളം: പഴഞ്ഞി എം.ഡി കോളജിനടുത്ത് വിദ്യാർഥികളും ബസ് ജീവനക്കാരും തമ്മിൽ സംഘർഷം. സംഭവത്തെ തുടർന്ന് കുന്നംകുളം-പഴഞ്ഞി റൂട്ടിൽ രാവിലെ 11 മുതൽ സ്വകാര്യബസ് ഗതാഗതം നിർത്തിവച്ചു.സംഭവത്തെ തുടർന്ന് ബസ് ഡ്രൈവർ ആളൂർ കളത്തിൽ വീട്ടിൽ രബിലാഷ്(27), കണ്ടക്ടർ തിരുവത്ര സ്വദേശി മഹേഷ്(36) എന്നവരെ കുന്നംകുളം സർക്കാർ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
രാവിലെ ബസിൽ കയറിയ വിദ്യാർഥികളോട് ബസ് ജീവനക്കാർ അപമര്യാദയായി പെരുമാറിയെന്നാരോപിച്ചാണ് ഇന്നു രാവിലെ കോളജിനു മുന്നിലൂടെ പോകുന്ന ആര്യ എന്ന സ്വകാര്യബസ് വിദ്യാർഥികൾ ചേർന്ന് തടഞ്ഞത്. തർക്കം രൂക്ഷമാകുകയും ഉന്തു തള്ളും ഉണ്ടാകുകയും ചെയ്തു.
രാവിലെ കോളജിലെത്താൻ വണ്ടിയൽ കയറിയ വിദ്യാർഥിനികളോട് ബസ് ജീവനക്കാർ അപമര്യാദയായ രീതിയിൽ സംസാരിച്ചുവെന്നാണ് കോളജ് വിദ്യാർഥികളുടെ ആരോപണം. തുടർന്ന് ബസ് വീണ്ടും കോളജിനു മുന്നിലൂടെ വരുന്പോഴാണ് സംഘം ചേർന്ന് തടഞ്ഞത്.