പത്തനാപുരം : പട്ടാഴിയില്‍ ഡിവൈഎഫ്ഐ – ആർഎസ്എസ് സംഘര്‍ഷം.മൂന്ന് പേര്‍ക്ക് പരിക്ക്.പന്തപ്ലാവ് ഇഞ്ചപ്പാറ പുത്തൻവീട്ടിൽ അച്ചു.എസ്.നായർ (22), സമീപവാസി ലളിതാസദനത്തില്‍ അജി (52),സി പി എം പ്രവർത്തകനായ തോട്ടത്തില്‍ വീട്ടില്‍ പങ്കജാക്ഷൻ പിളള (58എന്നിവര്‍ക്കാണ് പരിക്കേറ്റത്.കഴിഞ്ഞദിവസം രാത്രി 11 ടെയായിരുന്നു സംഭവം.
പട്ടാഴി പന്തപ്ലാവിൽ ആർ എസ് എസ് പ്രവർത്തകനായ അച്ചുവിനെ സംഘം ചേര്‍ന്നെത്തിയ ഡിവൈ.എഫ്.ഐ പ്രവര്‍ത്തകര്‍ മര്‍ദ്ദിക്കുകയായിരുന്നുവെന്നാണ് പോലീസിന് ലഭിച്ചവിവരം .വീട്ടിൽ അതിക്രമിച്ച് കയറിയവര്‍ ആയുധങ്ങള്‍ ഉപയോഗിച്ച് വെട്ടി പരിക്കേൽപ്പിച്ചു.
വീട്ടുകാരുടെ നിലവിളികേട്ട് ഓടിയെത്തിയപ്പോഴാണ് അയൽവാസിയും കെഎസ്.ആർ.ടി.സി കണ്ടക്ടറുമായ അജിക്ക് മർദനമേറ്റത്. ബഹളം കേട്ട് കൂടുതൽ സമീപവാസികൾ എത്തിയപ്പോഴേക്കും അക്രമി സംഘം ഓടി രക്ഷപെട്ടിരുന്നു.അക്രമികൾ സഞ്ചരിച്ച ഇരുചക്രവാഹനം അച്ചുവിന്റെ വീട്ടിൽ ഉപേക്ഷിച്ചു.
തുടര്‍ന്ന് സംഘടിച്ചെത്തിയ ആര്.എസ്.എസ് പ്രവര്‍ത്തകര്‍ എസ് എഫ് ഐ ജില്ലാ വൈസ് പ്രസിഡൻ്റായ അനന്ദു .എസ്.പിളളയുടെ പിതാവും സിപിഎം പ്രവര്‍ത്തകനുമായ പങ്കജാക്ഷന് പിള്ളയെ മര്‍ദിച്ചു. പരിക്കേറ്റ അച്ചുവിനെയും അജിയെയും തിരുവനന്തപുരം മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു.
പങ്കജാക്ഷന് പിള്ള പുനലൂര്‍ താലൂക്കാശുപത്രിയില്‍ ചികില്‍സയിലാണ്.അക്രമണത്തിന് നേതൃത്വം നല്കിയ എസ് എഫ് ഐ ജില്ലാ വൈസ് പ്രസിഡൻ്റായ അനന്ദു .എസ്.പിളളയെ കുന്നിക്കോട്പോലീസ് അറസ്റ്റ് ചെയ്തു.സംഭവത്തിൽ മുപ്പതോളം പ്രവർത്തകർക്കെതിരെ കുന്നിക്കോട് പോലീസ് കേസെടുത്തു.