ഒല്ലൂർ: കുരിയച്ചിറ വെയർ്ഹൗസിൽ തൊഴിലാളികൾ തമ്മിൽ സംഘട്ടനം. പതിനൊന്ന് തൊഴിലാളികൾക്ക് പരിക്കേറ്റു. ഇവരെ തൃശൂർ ജില്ലാ ആശുപത്രിയിലും സ്വകാര്യ ആശുപത്രികളിലും പ്രവേശിപ്പിച്ചു. ഇതിൽ ബിഎംഎസ് തൊഴിലാളിയായ കണ്ണംകുളങ്ങര സ്വദേശി വിശ്വംഭരന്റെ പരിക്ക് ഗുരുതരമാണെന്നു പറയുന്നു. ആറ് ബിഎംഎസ് തൊഴിലാളികൾക്കും മൂന്നു ഐഎൻടിയുസി തൊഴിലാളികൾക്കും സിഐടിയു, എഐടിയുസി തൊഴിലാളികൾക്കുമാണ് പരിക്കേറ്റത്.
ഇന്നു രാവിലെയാണ് സംഭവം. ലോഡിറക്കുന്നതു സംബന്ധിച്ച തർക്കാണ് സംഘട്ടനത്തിൽ കലാശിച്ചത്. എ പൂളിൽ സിഐടിയു, ഐഎൻടിയുസി, എഐടിയുസി യൂണിയനുകളിൽ പെട്ട നാൽപതോളം തൊഴിലാളികളും ബി പൂളിൽ ബിഎംഎസിലെ 11 തൊഴിലാളികളുമാണുള്ളത്.