സ്വന്തം ലേഖകൻ
തൃശൂർ: യുവാവിനേയും ഭർതൃമതിയായ യുവതിയേയും തൃശൂർ നഗരത്തിലെ ലോഡ്ജിൽ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തി.
ഒളരിക്കര അന്പാടിക്കുളം സ്വദേശി റിജോ (26), കാര്യാട്ടുകര സ്വദേശിനി സംഗീത(26) എന്നിവരെയാണ് കെഎസ്ആർടിസി സ്റ്റാൻഡിനു സമീപമുള്ള ലോഡ്ജിൽ മരിച്ചനിലയിൽ കണ്ടെത്തിയത്.
സംഗീതയുടെ ഭർത്താവ് സുനിലിന്റെ കാറ്ററിംഗ് സ്ഥാപനത്തിലെ ജീവനക്കാരനാണ് മരിച്ച റിജോ.
സംഗീതയെയും റിജോയേയും കാണാനില്ലെന്ന് വെസ്റ്റ് സ്റ്റേഷനിൽ സുനിൽ പരാതി നൽകിയിരുന്നു.
ഇരുവരുടേയും മൊബൈൽ ഫോണ് ലൊക്കേഷൻ പരിശോധിച്ചപ്പോൾ കെഎസ്ആർടിസി സ്റ്റാൻഡ് പരിസരത്തുണ്ടെന്നാണ് മനസിലായത്.
തുടർന്ന് സ്റ്റാൻഡിനു സമീപത്തെ ലോഡ്ജുകളിലെത്തി പോലീസ് ഇരുവരേയും കുറിച്ച് നടത്തിയ അന്വേഷണത്തിനൊടുവിലാണ് ഇവർ മുറിയെടുത്ത ലോഡ്ജ് കണ്ടെത്തിയത്.
തുടർന്ന് മുറി തുറന്നുനോക്കിയപ്പോൾ ഇരുവരെയും തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു.
വിഷം കഴിച്ച ശേഷമാണ് ഇവർ തൂങ്ങിമരിച്ചതെന്നാണ് പോലീസ് സംശയിക്കുന്നത്. ഇന്നലെ ഉച്ചക്കാണ് ഇരുവരും ലോഡ്ജിൽ റൂമെടുത്തത്.
സംഗീതയ്ക്ക് മൂന്നു കുട്ടികളുണ്ട്. ഈസ്റ്റ് പോലീസ് കേസെടുത്ത് തുടർനടപടികളാരംഭിച്ചു.