വ്യക്തി ജീവിതവും സിനിമാ ജീവിതവും ഒരുമിച്ചു കൊണ്ടു പോവാന്‍ പ്രത്യേക വൈഭവം വേണം. ആ കഴിവ് മയൂരിക്ക് ഇല്ലായിരുന്നു. മയൂരി ഒരു പൊട്ടി പെണ്ണായിരുന്നു.
എന്നേക്കാള്‍ മൂന്ന് വയസിന് ഇളയതായിരുന്നു. എങ്ങനെയാണ് മുടി കെട്ടേണ്ടത് എന്ന് പോലും അവള്‍ക്ക് അറിയില്ലായിരുന്നു. അതൊക്കെ അവള് എന്നോട് ചോദിക്കുമായിരുന്നു.
അതിന് ശേഷമാണ് മുടി കെട്ടുക പോലും ചെയ്തിരുന്നത്. ഷൂട്ടിംഗിന് ശേഷം റൂമിലേക്ക് എത്തിയാല്‍ അവള് കളിപ്പാട്ടങ്ങള്‍ക്ക് ഒപ്പമായിരിക്കും.
-സംഗീത