കൊച്ചിയില്‍ നടി ആക്രമിക്കപ്പെട്ട കേസില്‍ ദിലീപ് ആരോപണവിധേയനായപ്പോഴും പിന്നീട് അറസ്റ്റിലായപ്പോഴും കൂടെ നിന്നിരുന്നവര്‍ പോലും തള്ളിപ്പറഞ്ഞപ്പോഴുമെല്ലാം അദ്ദേഹത്തിന് പിന്തുണയുമായി ഉറച്ച നിലപാടെടുത്ത വ്യക്തിയാണ് അഡ്വ. സംഗീത ലക്ഷ്മണ.
അമ്മ സംഘടനയില്‍ ദിലീപിനെ തിരിച്ചെടുത്ത സംഭവം വിവാദമായ സാഹചര്യത്തില്‍ ദിലീപിനുള്ള പിന്തുണ ഒരിക്കല്‍ക്കൂടി ഉറപ്പിച്ച് രംഗത്തെത്തിയിരിക്കുകയാണ് അഡ്വ സംഗീത ലക്ഷ്മണ. ഫേസ്ബുക്കിലൂടെയാണ് സംഗീത തന്റെ നിലപാട് വ്യക്തമാക്കിയിരിക്കുന്നത്. സംഗീതയുടെ വാക്കുകളിങ്ങനെ…
അന്വേഷണം അവസാനിപ്പിച്ച് കോടതിയില്‍ വിചാരണ തുടങ്ങാനിരിക്കുന്ന കേസാണ് യുവനടി കേസ്. ഇനിയുള്ള തീരുമാനം കോടതിക്ക് വിട്ടുകൊടുക്കുകയാണ് മാധ്യമങ്ങളും പൊതുജനവും ചെയ്യേണ്ടത്.
‘ഇരയ്ക്കൊപ്പം’ എന്ന് വിളംബരം ചെയ്ത് കൈകൊട്ടി, ചെണ്ടകൊട്ടി ആളെ വിളിച്ചു കൂട്ടിയ പെണ്‍കൂട്ടങ്ങള് അഥവാ WCC, പിന്നീടിപ്പോ ഇരയുടെ കേസ് നിലനില്‍ക്കില്ല, മൂടി വെച്ചത് പലതും പുറത്തറിയും എന്നൊക്കെ മനസിലാക്കിയിട്ടാണ് പുതിയ ചില കസ്രത്തും കൊണ്ട് ഇറങ്ങിയിരിക്കുന്നത്.
അല്ലെങ്കില്‍ പിന്നെന്താണ് ഈ കാണിച്ചു കൂട്ടുന്നത്. യുവനടിയെ പരസ്യമായി പിന്തുണയ്ക്കാന്‍ മുതിര്‍ന്ന നടിമാര്‍ ആരും തന്നെ ഇറങ്ങിവരാത്തത് എന്തുകൊണ്ടാണ്? യുവനടി പറഞ്ഞ പരാതി മുഴുവന്‍ വിശ്വാസയോഗ്യം അല്ലാത്തത് കൊണ്ടാണ്. അതുകൊണ്ട് മാത്രമാണ്. ചിന്തിക്ക്….. ഞാനീ പറയുന്നത് ശരിയല്ലേന്ന് ചിന്തിക്ക്…!
ഇരയും കൂട്ടുകാരികളും കാടടച്ചു വെടിവെക്കുന്നത് നിര്‍ത്ത്….അവളുടെ പരാതിയിന്മേലുള്ള നിയമയുദ്ധത്തിന് വേണ്ടുന്ന സഹായങ്ങള്‍ ചെയ്തുകൊടുക്ക് WCC അതാണ് ചെയ്യേണ്ടത്. എന്നിട്ട് കോടതി മുറിയില്‍ കയറി നില്‍ക്ക്.. രഹസ്യവിചാരണയല്ലേ? ഈ ഇരയും കൂട്ടരും പിന്നെന്തിന് ഇങ്ങനെ ഭയക്കുന്നത്? അവര്‍ക്കീ വെപ്രാളവും അങ്കലാപ്പും എന്തിനാണ്? പൊരുതാന്‍ ഇറങ്ങിതിരിച്ചവള്‍ക്ക് ഇപ്പോള്‍ എന്തിനിത്ര ചങ്കിടിപ്പ്?
അതെ ഞാന്‍ ദിലീപിനൊപ്പം തന്നെയാണ്. ദിലീപ് എന്ന ഇരയോടൊപ്പം. ഒരു യുവ നടിയെ ബലാത്സംഗം ചെയ്യാന്‍ – അതോ നഗ്‌നഫോട്ടോ എടുക്കാനോ എന്നത് പോലീസിന് തന്നെ വലിയ ഉറപ്പില്ല- കൊട്ടെഷന്‍ കൊടുത്ത ഭീകര, കൊടുംഭീകരക്രിമിനല്‍ ദിലീപ് എന്ന ജനപ്രിയനായകനോടൊപ്പം തന്നെയാണ് ഞാന്‍ . കാരണം പോലീസ് തന്നെ തയ്യാറാക്കി എടുത്ത കേസ് രേഖകള്‍ പലതും കണ്ടതാണ് ഞാന്‍.
# ശ്രീ. ദിലീപ്,
ആഗ്രഹമുണ്ട് എനിക്ക്…നിങ്ങളെ പരിചയപ്പെടണം, നേരില്‍ കാണണം, അല്‍പനേരം കൂടെ ഇരിക്കണം എന്നൊക്കെ. കേസ് കഴിയട്ടെ. കോടതിയുടെ വിധി വരുന്ന ദിവസം പുറത്ത് ഞാനുമുണ്ടാവും നിങ്ങളെ സ്വീകരിക്കാന്‍, അനുമോദനം അറിയിക്കാന്‍. അതുകഴിഞ്ഞ് ഒരു ദിവസം ഞാന്‍ വരും ദിലീപ്, ഒരിക്കല്‍ നിങ്ങളെയും കാവ്യയെയുമീനാക്ഷിയെയും കാണാനായി. I love you Dileep. I love you even more now. Also, please know this…My prayers are with you and everyone at home with you. Yes; All ways. Always.