മണിക്കൂറിനെത്രയെന്നാണ് ഒരാള്‍ എന്നോട് ചോദിച്ചത്! ഇവരുടെയൊക്കെ വീട്ടിലെ സ്ത്രീകളുടെ അവസ്ഥ എന്തായിരിക്കും; ഇത്തരക്കാരെയാണ് ആദ്യം തല്ലിക്കൊല്ലേണ്ടത്; വികാരാധീനയായി ക്വീന്‍ സിനിമയിലെ നായിക സാനിയ

ക്വീന്‍ എന്ന സിനിമയിലൂടെ സിനിമാലോകത്തേയ്ക്ക് രംഗപ്രവേശം ചെയ്ത് മലയാളികള്‍ക്ക് ഏറെ പ്രിയങ്കരിയായി മാറിയ നടിയാണ് സാനിയ അയ്യപ്പന്‍. പത്താം ക്ലാസില്‍ പഠിക്കുന്ന സാനിയയെ സംബന്ധിച്ചിടത്തോളം ഇത്രയും ചെറുപ്രായത്തിനിടയില്‍ ഒരു സിനിമയില്‍ നായികയാവുക എന്നത് വലിയ നേട്ടംതന്നെയാണ്. എന്നാല്‍ സിനിമാനടികളുടെ മേല്‍ പതിവായി നടന്നുവരാറുള്ള ആക്രമണം ഇപ്പോള്‍ സാനിയയ്ക്കുനേരെയും ഉണ്ടായിരിക്കുകയാണ്. സംഭവം പുറത്തറിയുന്നതാവട്ടെ, സാനിയ തന്നെ നേരിട്ട് ലൈവിലെത്തി കാര്യങ്ങള്‍ വിശദീകരിച്ചപ്പോഴും. അത്യധികം വികാരാധീനയായാണ് സാനിയ ലൈവിലുടനീളം സംസാരിച്ചത്.

സാനിയ പറഞ്ഞതിങ്ങനെ…

ഞാനിപ്പോള്‍ ലൈവില്‍ വരാന്‍ കാരണം എനിക്കെതിരെ വരുന്ന മോശം കമന്റുകള്‍ മൂലമാണ്. എന്റെ ചിത്രങ്ങള്‍ക്ക് താഴെ വരുന്ന മോശം കമന്റുകള്‍ എല്ലാം ഞാനൊരു സ്റ്റോറിയാക്കി സമൂഹമാധ്യമങ്ങളില്‍ പോസ്റ്റ് ചെയ്യാറുണ്ട്. അതില്‍ എനിക്കൊരുപാട്േപര്‍ പിന്തുണ നല്‍കി എത്താറുമുണ്ട്. നാണമില്ലേ, നിനക്ക് ഇതൊക്കെ എടുത്ത് പോസ്റ്റ് ചെയ്യാന്‍ എന്നുപറയുന്നവരും ഉണ്ട്. ഞാന്‍ പത്താം ക്ലാസിലാണ് പഠിക്കുന്നത്. പതിനഞ്ച് വയസ്സായ എനിക്ക് ഇതുവരെയും തോന്നിയിട്ടില്ല ഞാന്‍ ചെയ്യുന്നത് തെറ്റാണെന്ന്.

കുറേ പെണ്‍കുട്ടികള്‍ എന്നെ പിന്തുണച്ച് മെസേജ് ചെയ്തിരുന്നു. അതില്‍ ഒരുപാട് നന്ദി. നിങ്ങള്‍ക്കും ഇതുപോലെ അശ്ലീലസന്ദേശങ്ങള്‍ വരുന്നുണ്ടെങ്കില്‍ അത് പുറത്തറിയക്കണം. ഇങ്ങനെയുള്ളവന്മാര്‍ ഈ ലോകത്ത് പോലും ജനിക്കേണ്ടവരല്ല. ഇവന്റെയൊക്കെ വീട്ടില്‍ അമ്മയും പെങ്ങന്മാരും ഉണ്ടെങ്കില്‍ അവരൊക്കെ എങ്ങനെയായിരിക്കും ജീവിക്കുക എന്ന് ഞാന്‍ പലപ്പോഴും ആലോചിക്കാറുണ്ട്. നമ്മുടെ നാട്ടില്‍ കൊച്ചുകുട്ടികളെപ്പോലും പീഡിപ്പിക്കുന്ന വാര്‍ത്ത പത്രങ്ങളിലൂടെ കാണാറുണ്ട്.

ബാംഗ്ലൂരില്‍ ഒരുതവണ പോയപ്പോള്‍ ഞാന്‍ ഷോര്‍ട്‌സും ടോപ്പും ധരിച്ച ചിത്രം കണ്ടിട്ട് ഒരുത്തന്‍ ചോദിക്കുകയാണ്, എത്ര രൂപയാണ് ഒരുമണിക്കൂറിനെന്ന്. പതിനഞ്ച് വയസ്സായ ഞാന്‍ ഇത്രയും കേള്‍ക്കുന്നുണ്ടെങ്കില്‍ ലോകത്തുള്ള എത്രപേര്‍ ഇങ്ങനെ അനുഭവിക്കുന്നുണ്ടാകും. ഇതിനോടൊക്കെ പ്രതികരിക്കുക എന്നാണ് എനിക്ക് പറയാനുള്ളത്. ഒരിക്കലും നമ്മള്‍ ഇത് പറയാതെ ഒളിക്കരുത്, പ്രതികരിക്കുക, ഇവരെ സമൂഹത്തിലേക്ക് വെളിപ്പെടുത്തുക.

ഇതിന് മുമ്പ് ഒരാള്‍ എന്നെ ശല്യം ചെയ്തിരുന്നു. പിന്നീട് അയാള്‍ സോറി പറഞ്ഞിട്ട് പറഞ്ഞു, എന്റെ കയ്യില്‍ നിന്നും റിപ്ലൈ കിട്ടാന്‍ വേണ്ടിയാണ് ഇതുപോലെ മെസേജ് അയിച്ചിതിരുന്നതെന്ന്. ഇങ്ങനെയുള്ളവരെ തല്ലിക്കൊല്ലുക എന്നതാണ് ചെയ്യേണ്ടത്. അങ്ങനെയെങ്കിലും നമ്മുടെ നാട് നന്നാകും. ഇവരെയൊന്നും മനുഷ്യന്മാരെന്ന് പോലും വിളിക്കാന്‍ കഴിയില്ല. സാനിയ പറയുന്നു.

https://youtu.be/do08AEtVCbk

Related posts