ഇന്ത്യന്‍ ടെന്നീസ് സൂപ്പര്‍താരം സാനിയ മിര്‍സയും പാക് ക്രിക്കറ്റ് താരം ഷൊയിബ് മാലിക്കും തമ്മിലുള്ള വിവാഹബന്ധം വേര്‍പിരിഞ്ഞതായി റിപ്പോര്‍ട്ട്.
ഇരുവരുടേയും പ്രണയം വിവാഹം ആയിരുന്നു. ബാല്യകാല സുഹൃത്തുമായി വിവാഹം ഉറപ്പിച്ചിരിക്കെയാണ് സാനിയ മാലിക്കുമായി പ്രണയത്തിലാകുന്നത്. തുടര്‍ന്ന് 2010 ഏപ്രിലില്‍ സാനിയയും മാലിക്കും വിവാഹിതരാവുകയായിരുന്നു.
വിവാഹ ശേഷം ദുബായിയില്‍ സ്ഥിരതാമസം ആക്കിയിരിക്കുക ആയിരുന്നു ഇരുവരും. ഇവര്‍ക്ക് ഒരു കുട്ടിയും ജനിച്ചിരുന്നു. എന്നാല്‍ കഴിഞ്ഞ കുറച്ചു ദിവസങ്ങളായി ഇവര്‍ വിവാഹ മോചിതരാകുന്നു എന്ന വാര്‍ത്തകള്‍ പ്രചരിച്ചിരുന്നു.
എന്നാല്‍ ഇപ്പോള്‍ പുറത്തു വന്ന റിപ്പോര്‍ട്ട് ഇവരുടെ വിവാഹമോചനം സ്ഥിരീകരിക്കുന്നതാണ്. ഇരുവരും കുറച്ചു കാലമായി വേര്‍പിരിഞ്ഞ് ആണ് താമസിക്കുന്നത് എന്നും ഇപ്പോള്‍ ഔദ്യോഗികമായി വിവാഹ മോചനം നടത്തി എന്നുമാണ് വെളിപ്പെടുത്തല്‍.
ഷൊയിബ് മാലിക്കിന്റെ മാനേജ്മെന്റ് ടീമില്‍ അംഗമായ വ്യക്തിയാണ് പുതിയ വെളിപ്പെടുത്തല്‍ നടത്തി രംഗത്ത് എത്തിയിരിക്കുന്നത്.
സാനിയ മിര്‍സയും ഷൊയിബ് മാലികും വിവാഹ മോചനം നടത്തി എന്ന് മാലിക്കുമായി ബന്ധമുള്ള ഈ വ്യക്തി ഇന്‍സൈഡ് സ്പോര്‍ട്സിനോട് ആണ് തുറന്നു പറഞ്ഞത്.
ഇവര്‍ വേര്‍പിരിഞ്ഞാണ് കുറച്ചുകാലമായി താമസിച്ചിരുന്നത് എന്നും ഇപ്പോള്‍ ഔദ്യോഗികമായി വിവാഹ മോചനം നടത്തി എന്നുമാണ് അദ്ദേഹം പറയുന്നത്.
വിവാഹ മോചനം നടന്നുവെന്നും കൂടുതല്‍ കാര്യങ്ങള്‍ വെളിപ്പെടുത്താന്‍ ആകില്ലെന്നും ഇയാള്‍ വിശദീകരിച്ചു. അതേ സമയം അടുത്തിടെ ആയി സാനിയ മിര്‍സ സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ച കുറിപ്പുകള്‍ വിവാഹ മോചനത്തിലേക്ക് സൂചന നല്‍കുന്നത് ആയിരുന്നു.
ഷുഹൈബ് തന്നെ ചതിച്ചു എന്ന തോന്നലാണ് ബന്ധം വഷളാകന്‍ കാരണമായത് എന്നാണ് റിപ്പോര്‍ട്ട്. സാനിയ മിര്‍സയോ ഷുഹൈബ് മാലികോ വിവാഹ മോചനം സംബന്ധിച്ച വാര്‍ത്തകളോട് പ്രതികരിച്ചിട്ടില്ല.
അതേസമയം, സാനിയ മിര്‍സ സോഷ്യല്‍ മീഡിയയില്‍ സങ്കടം കലര്‍ത്തിയുള്ള പ്രതികരണങ്ങളാണ് കഴിഞ്ഞ കുറച്ചുദിവസമായി പങ്കുവയ്ക്കുന്നത്.
മാലിക് ടെലിവിഷന്‍ ഷോയ്ക്കിടെ പറഞ്ഞ കാര്യങ്ങളാണ് ബന്ധത്തില്‍ വിള്ളലുണ്ടാകാന്‍ കാരണം എന്നും ചില റിപ്പോര്‍ട്ടുകളുണ്ട്.
പാക് ക്രിക്കറ്റ് താരങ്ങള്‍ പങ്കെടുന്ന ടെലിവിഷന്‍ ഷോയില്‍ ഷൊയിബ് മാലിക്കിനോട് സാനിയ മിര്‍സയെ കുറിച്ചുള്ള ചില ചോദ്യങ്ങള്‍ ഉയര്‍ന്നിരുന്നു.
എന്നാല്‍ അതേ കുറിച്ചൊന്നും തനിക്ക് അറിയില്ല എന്നായിരുന്നു അദ്ദേഹത്തിന്റെ മറുപടി. താങ്കളുടെ ഭാര്യയെ കുറിച്ചാണ് ചോദിക്കുന്നതെന്ന് അല്‍ഭുതം പ്രകടിപ്പിച്ച് വഖാര്‍ യൂനുസ് ഷോയില്‍ പ്രതികരിക്കുകയും ചെയ്തിരുന്നു.
ഇതിനു പിന്നാലെ തകര്‍ന്ന ഹൃദയം എവിടെ പോകും, അല്ലാവുനെ കണ്ടെത്താന്‍ ശ്രമിക്കും എന്ന സാനിയ മിര്‍സയുടെ ഇന്‍സ്റ്റഗ്രാം സ്റ്റോറി അവര്‍ അനുഭവിക്കുന്ന മാനസിക സംഘര്‍ഷമാണ് സൂചിപ്പിക്കുന്നതെന്നും ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.