പിന്നല്ലാതെ…! പി​ടി​ച്ചെ​ടു​ത്ത 1000 ലി​റ്റ​ർ സ്പി​രി​റ്റ് സാ​നി​റ്റൈ​സ​റാ​ക്കി ന​ൽ​കി എ​ക്സൈ​സ്

തൃ​ശൂ​ർ: ക​ഴി​ഞ്ഞ ഓ​ണ​ക്കാ​ല​ത്ത് എ​ക്സൈ​സ് സ്പെ​ഷ​ൽ ഡ്രൈവി​ന്‍റെ ഭാ​ഗ​മാ​യി പി​ടി​കൂ​ടി​യ 1000 ലി​റ്റ​ർ സ്പി​രി​റ്റ് 1240 ലി​റ്റ​ർ സാ​നി​റ്റൈ​സ​റാ​ക്കി ജി​ല്ല​യി​ലെ പ്ര​ധാ​ന ആ​ശു​പ​ത്രി​ക​ളി​ലേ​ക്കും ആ​രോ​ഗ്യ കേ​ന്ദ്ര​ങ്ങ​ളി​ലേ​ക്കും സൗ​ജ​ന്യ​മാ​യി ന​ൽ​കി തൃ​ശൂ​ർ എ​ക്സൈ​സ്.

സാ​നി​റ്റൈ​സ​ർ വി​ത​ര​ണ​ത്തി​നാ​യി ജി​ല്ലാ ക​ള​ക്ട​ർ എ​സ്. ഷാ​ന​വാ​സ് ഡെ​പ്യൂ​ട്ടി ഡിഎംഒ ​കെ.​എ​ൻ. സ​തീ​ഷി​നു കൈ​മാ​റി. ക​ള​ക്ട​റു​ടെ ചേം​ബ​റി​ൽ ന​ട​ന്ന ച​ട​ങ്ങി​ൽ അ​സി​സ്റ്റ​ന്‍റ് എ​ക്സൈ​സ് ക​മ്മീ​ഷ​ണ​ർ വി.​എ. സ​ലിം, എ​ക്സൈ​സ് വി​മു​ക്തി കോ​ഓ​ർ​ഡി​നേ​റ്റ​ർ കെ.​കെ. രാ​ജു, റെ​ജി ജി​യോ തോ​മ​സ് എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.

എ​ൻ​ഫോ​ഴ്സ്മെ​ന്‍റ് പ്ര​വ​ർ​ത്ത​ന​ത്തി​നി​ടെ​യാ​ണ് എ​ക്സൈ​സ് 1000 ലി​റ്റ​ർ സ്പി​രി​റ്റ് പി​ടി​കൂ​ടി​യ​ത്. തു​ട​ർ​ന്നു കോ​ട​തി ന​ട​പ​ടി​ക​ൾ​ക്കുശേ​ഷം ജി​ല്ലാ ഭ​ര​ണ​കൂ​ട​ത്തി​ന്‍റെ ശിപാ​ർ​ശ​യി​ൽ എ​ക്സൈ​സ് ക​മ്മീ​ഷ​ണ​ർ ഈ 1000 ​ലി​റ്റ​ർ സ്പി​രി​റ്റ് സാ​നി​റ്റൈ​സ​ർ ആ​ക്കാ​ൻ നി​ർ​ദേ​ശി​ക്കു​ക​യാ​യി​രു​ന്നു.

കു​ട്ട​നെ​ല്ലൂ​രി​ലെ സ്വ​കാ​ര്യ ഫാ​ർ​മ​സ്യൂ​ട്ടി​ക്ക​ലി​ന്‍റെ സ​ഹാ​യ​ത്തോ​ടെ​യാ​ണ് സ്പി​രി​റ്റി​നെ 1240 ലി​റ്റ​ർ സാ​നി​റ്റൈ​സ​റാ​ക്കി മാ​റ്റി​യ​ത്.

സാ​നി​റ്റൈ​സ​ർ ജി​ല്ല​യി​ലെ ര​ണ്ട് ജ​ന​റ​ൽ ആ​ശു​പ​ത്രി​ക​ൾ, ര​ണ്ടു ജി​ല്ലാ ആ​ശു​പ​ത്രി​ക​ൾ, ആ​റ് താ​ലൂ​ക്ക് ആ​ശു​പ​ത്രി​ക​ൾ, 25 സിഎ​ച്ച്സി​ക​ൾ, 79 പി​എ​ച്ച്സി​ക​ൾ, ജി​ല്ല​യി​ലെ സിഎ​ഫ്എ​ൽടിസിക​ൾ എ​ന്നി​വ​യ്ക്കാ​ണ് വി​ത​ര​ണം ചെ​യ്യു​ക.

 
 

Related posts

Leave a Comment