കോണത്തുകുന്ന്: കോവിഡ്-19 വ്യാപനം രൂക്ഷമായ സാഹചര്യത്തിൽ വാഹനങ്ങൾ സാനിറ്റൈസ് ചെയ്യുന്നതിനായി ഓട്ടോ ഫോഗർ രൂപകല്പന ചെയ്ത് യൂണിവേഴ്സൽ എൻജിനീയറിംഗ് അസോസിയേഷൻ.
ആംസിന്റെ നേതൃത്വത്തിൽ മൂന്നാംവർഷ വിദ്യാർഥികളാണ് യന്ത്രത്തിന്റെ ശില്പികൾ. വാഹനം പൂർണമായി സാനിറ്റൈസ് ഹബിൽ പ്രവേശിപ്പിച്ച് ഡോറുകൾ തുറന്നിട്ടാൽ അഞ്ചു മിനിറ്റിനുള്ളിൽ അണുവിമുക്തമാക്കപ്പെടുന്നു.
ഐഎസ്ഒ സർട്ടിഫൈഡ് പ്രകൃതി സൗഹൃദ സാനിറ്റൈസറുകളാണു യന്ത്രത്തിൽ ഉപയോഗിക്കുന്നത്. വി.ആർ. സുനിൽകുമാർ എംഎൽഎ ഓട്ടോ ഫോഗർ ഉദ്ഘാടനം ചെയ്തു.
ഇരിങ്ങാലക്കുട പോലീസ് സ്റ്റേഷനിലെ വാഹനങ്ങൾ സാനിറ്റൈസിംഗ് ചെയ്യുന്നതിനായി എസ്ഐ കെ.കെ. ശ്രീനിക്കു യൂണിവേഴ്സൽ എഡ്യുക്കേഷൻ ട്രസ്റ്റ് വൈസ് ചെയർമാൻ പി.കെ. സലിം യന്ത്രം കൈമാറി.
കോളജ് പ്രിൻസിപ്പൽ ഡോ. ജോസ് കെ. ജേക്കബ്, മെക്കാനിക്കൽ എൻജിനീയറിംഗ് വിഭാഗം മേധാവി പി.എ. ഫ്രാൻസിസ്, ആംസ് പ്രതിനിധി ഗോഡ്വിൻ എന്നിവർ പ്രസംഗിച്ചു.