പോൾ മാത്യു
തൃശൂർ: സാനിട്ടേഷൻ സർട്ടിഫിക്കറ്റെടുക്കാൻ വ്യാപാരികളെ നെട്ടോട്ടമോടിച്ചിരുന്ന ഹെൽത്ത് സെന്ററുകളിലെ ഉദ്യോഗസ്ഥരെ കൂച്ചുവിലങ്ങിടാൻ സർക്കാർ പുതിയ ഉത്തരവിറക്കി. വെറും 160 രൂപയടച്ച് സാനിട്ടറി സർട്ടിഫിക്കറ്റെടുക്കാൻ വ്യാപാരികൾക്ക് ഒരു ദിവസം മുഴുവൻ കടയടച്ചിട്ട് ട്രഷറിയിൽ പോയി ക്യൂ നിൽക്കേണ്ട ഗതികേടായിരുന്നു. രാഷ്ട്രദീപിക ഇതുസംബന്ധിച്ച വാർത്ത നൽകിയിരുന്നു.
നിട്ടറി സർട്ടിഫിക്കറ്റ് ഫീസെടുക്കാൻ ഹെൽത്ത് സെന്ററുകളിലെ ഉദ്യോഗസ്ഥർ വിസമ്മതിച്ച സംഭവം പുറത്തുവന്നതോടെ സ്റ്റേറ്റ് ലെവൽ ഓഡിറ്റ് മോണിറ്ററിംഗ് കമ്മിറ്റി യോഗം ചേർന്നാണ് വിവിധ കീഴ്സ്ഥാപനങ്ങളിൽ സർട്ടിഫിക്കറ്റിനു ഫീസ് സ്വീകരിക്കാൻ ഏകീകൃത രൂപം വരുത്തിയത്.
മ്മിറ്റിയുടെ നാലാം നന്പർ തീരുമാനപ്രകാരം സ്ഥാപനത്തിൽ ലഭിക്കുന്ന സാനിട്ടറി സർട്ടിഫിക്കറ്റിന്റെ അപേക്ഷ ഓഫീസിൽ സ്വീകരിച്ചു ന ന്പർ നല്കി ഫയലാക്കി ഹെൽത്ത് ഇൻസ്പെക്ടർക്കു കൈമാറാനാണ് നിർദേശം. ഫീസായി നല്കുന്ന തുക ടിആർ-5 ആയി സ്വീകരിച്ചശേഷം ചലാൻ ഉപയോഗിച്ച് ട്രഷറിയിൽ അടയ്ക്കണം.
നേരത്തേ വ്യാപാരികളിൽനിന്നു ഹെൽത്ത് സെന്ററുകളിൽ ടിആർ-5 മുഖേന ഫീസ് വാങ്ങിയിരുന്നു. എന്നാൽ, ഇങ്ങനെ ഫീസ് വാങ്ങിക്കരുതെന്ന് ഉത്തരവു വന്നെന്നു ചൂണ്ടിക്കാണിച്ച് വ്യാപാരികളെ ട്രഷറിയിലേക്കു ഫീസടയ്ക്കാൻ ഓടിക്കുകയായിരുന്നു.
ഇത്തരത്തിൽ ജില്ലയുടെ അങ്ങേയറ്റത്തു താമസിക്കുന്ന, ഒറ്റയ്ക്കു കടകൾ നടത്തുന്ന നൂറുകണക്കിനു വ്യാപാരികളാണ് കടകളടച്ചിട്ടു ഫീസടയ്ക്കാനായി ട്രഷറിയിൽ പോയി ക്യൂനിന്നത്. എന്നാൽ ഇത്തരത്തിലൊരു ഉത്തരവ് ഇറങ്ങിയിട്ടുണ്ടോയെന്നറിയാൻ വിവരാവകാശം വഴി നല്കിയ അപേക്ഷയിലാണ് അങ്ങനെയൊരു ഉത്തരവും സർക്കാർ ഇറക്കിയിട്ടില്ലെന്നു വ്യക്തമാക്കിയത്.
00 രൂപയായിരുന്ന ഫീസ് 2018 മാർച്ച് 17 മുതൽ 160 രൂപയാക്കി വർധിപ്പിച്ച ഉത്തരവു മാത്രമാണ് ആരോഗ്യവകുപ്പിനു ലഭിച്ചിരുന്നത്. എന്നാൽ, ഫീസടയ്ക്കാനും ഇനി ഹെൽത്ത് സെന്ററുകളിൽ സാധിക്കില്ലെന്ന ഉത്തരവുണ്ടെന്നു പറഞ്ഞാണ് ഉദ്യോഗസ്ഥർ വ്യാപാരികളെ നെട്ടോട്ടമോടിച്ചിരുന്നത്.
പുതിയ ഉത്തരവു പ്രകാരം വ്യാപാരികൾ ഫീസ് കൊണ്ടുവന്നാൽ സ്വീകരിച്ച് ട്രഷറിയിൽ അടച്ച് ആ തുക നോണ് ടാക്സ് റവന്യൂ ആയി മാസംതോറും റിപ്പോർട്ട് നല്കാനാണ് ഉത്തരവിൽ പറഞ്ഞിരിക്കുന്നത്. സംസ്ഥാനത്തെ എല്ലാ ജില്ലാ മെഡിക്കൽ ഓഫീസുകൾക്കും ഉത്തരവ് നല്കിയിട്ടുണ്ട്. ജില്ലാ മെഡിക്കൽ ഓഫീസുകൾ ഉത്തരവായി കീഴ് സ്ഥാപനങ്ങളിലെ ഓഫീസുകളിലേക്കും അയച്ചുകൊണ്ടിരിക്കയാണിപ്പോൾ.
ഇല്ലാത്ത ഉത്തരവിന്റെ പേരിൽ മലയോരഗ്രാമമായ പാണഞ്ചേരി, പീച്ചി, മണ്ണുത്തി മേഖലകളിലെ 335 വ്യാപാരികളെയാണ് വെള്ളാനിക്കര സാമൂഹ്യാരോഗ്യ കേന്ദ്രത്തിലെ ഉദ്യോഗസ്ഥർ കഴിഞ്ഞ ജനുവരി 13 മുതൽ ഫീസ് സ്വീകരിക്കാതെ ട്രഷറിയിലേക്ക് ഓടിച്ചത്.
പാവപ്പെട്ട വ്യാപാരികളാകട്ടെ ഉദ്യോഗസ്ഥർ പറയുന്നത് സത്യമാണെന്നു കരുതി കടയടച്ചിട്ട്് ഒരു ദിവസത്തെ വരുമാനം കളഞ്ഞാണ് 160 രൂപയടയ്ക്കാൻ ട്രഷറിയിൽ പോയി ക്യൂനിന്നത്. എന്നാൽ ഇത്തരത്തിൽ ഉത്തരവില്ലെന്നു സൂചന കിട്ടിയതോടെയാണ് വിവരവാകാശംവഴി ഉദ്യോഗസ്ഥരുടെ കള്ളക്കളി പുറത്തുകൊ ണ്ടുവന്നത്.