സാധാരണ പെണ്‍കുട്ടികള്‍ക്കാണ് സാനിറ്ററി നാപ്കിന് കൊണ്ട് ഉപയോഗമുണ്ടാവുകയെങ്കില് ആണ്‍കുട്ടികള്‍ക്ക് സാനിറ്ററി നാപ്കിനുകള്‍ വാങ്ങാന്‍ ഫണ്ട് അനുവദിച്ച സ്കൂള്‍ അധികൃതര്‍ വെട്ടിലായിരിക്കുകയാണ്.
ബീഹാറിലാണ് വേറിട്ട സംഭവം. ഹല്‍കോരി ഷാ ഹൈസ്കൂളിലാണ് ഫണ്ട് ചെലവഴിച്ചത്. പെണ്‍കുട്ടികള്‍ക്കായുള്ള ‘പോഷക് യോജന’ പദ്ധതിയുടെ ഫണ്ട് ആണ്‍കുട്ടികളുടെ പേരിലും ചെലവഴിച്ചെന്നാണ് ഉയര്‍ന്ന ആരോപണം.
പെണ്‍കുട്ടികള്‍ക്ക് വസ്ത്രങ്ങളും സാനിറ്ററി നാപ്കിനും നല്‍കുന്നതിന് വേണ്ടി ആരംഭിച്ച പദ്ധതിയില്‍ നിന്നും ഇതേ ആവശ്യത്തിനായി ആണ്‍കുട്ടികള്‍ക്കും പണം അനുവദിച്ചതായി കണക്കുകള്‍ വ്യക്തമാക്കുന്നു.
ഇതോടെയാണ് പുതിയ പ്രധാനാധ്യപകന് ഈ പൊരുത്തക്കേട് ജില്ലാ മജിസ്ട്രേറ്റിന്റെ ശ്രദ്ധയില്‍പ്പെടുത്തിയത്.
പിന്നാലെ സംഭവത്തെ കുറിച്ച് അന്വേഷിക്കാനും ഒരാഴ്ചക്കുള്ളില്‍ റിപ്പോര്‍ട്ട് നല്‍കാനും നിര്‍ദേശിക്കുകയായിരുന്നു. അന്വേഷണത്തിനായി ജില്ലാ വിദ്യാഭ്യാസ ഓഫിസര്‍ രണ്ടംഗ സമിതിയെ നിയോഗിച്ചു.