കൊച്ചി: ഉപയോഗിച്ച സാനിട്ടറി നാപ്കിന്, അഡള്‍ട്ട് ഡയപര്‍ എന്നിവ വീടുകളില്‍നിന്ന് ശേഖരിക്കുന്നതിനായി കൊച്ചി നഗരസഭ പ്രത്യേക ഫീസ് ഈടാക്കുന്നതില്‍ അതൃപ്തി രേഖപ്പെടുത്തി സുപ്രീംകോടതി. വിഷയത്തില്‍ സുപ്രീംകോടതി റിപ്പോര്‍ട്ട് തേടി.
രാജ്യത്തെ പല നഗരസഭകളും സാനിറ്ററി മാലിന്യം ശേഖരിക്കാന്‍ വിസമ്മതിക്കുന്നുവെന്നും ഇത് സ്ത്രീകള്‍, കുട്ടികള്‍, രോഗികള്‍, പ്രായമായവര്‍ എന്നിവരോടുള്ള വിവേചനമാണെന്നും ചൂണ്ടിക്കാണിച്ച് അഭിഭാഷക ഇന്ദു വര്‍മ്മ സമര്‍പ്പിച്ച പൊതുതാല്‍പ്പര്യ ഹര്‍ജിയിലാണ് സുപ്രീംകോടതി റിപ്പോര്‍ട്ട് തേടിയത്.
കേസില്‍ വാദം കേട്ട ജസ്റ്റീസ് സൂര്യകാന്ത്, ജസ്റ്റീസ് കെ.വി. വിശ്വനാഥന് എന്നിവരടങ്ങിയ ബെഞ്ച് വിഷയത്തില്‍ കേന്ദ്ര സര്‍ക്കാരിനോട് തല്‍സ്ഥിതി റിപ്പോര്‍ട്ട് തേടി. ആറ് ആഴ്ചയ്ക്കകം റിപ്പോര്‍ട്ട് നല്‍കണമെന്നാണ് നിര്‍ദ്ദേശം. കേരളം അടക്കമുള്ള സംസ്ഥാനങ്ങൾ സത്യവാങ്മൂലം സമര്‍പ്പിക്കണമെന്നും നിര്‍ദേശമുണ്ട്.