ന്യൂഡൽഹി: കോവിഡ് പ്രതിരോധ പ്രവർത്തകർക്ക് പിന്തുണപ്രഖ്യാപിച്ച് ദീപം തെളിക്കുന്നവർ സാനിറ്റൈസർ ഉപയോഗിക്കുന്നത് ഒഴിവാക്കണമെന്ന് കേന്ദ്രസർക്കാർ. കേന്ദ്രത്തിന്റെ ഔദ്യോഗിക പ്രക്ഷേപണ ഏജൻസിയായ പ്രസാർ ഭാരതിയാണ് മുന്നറിയിപ്പ് നൽകിയിരിക്കുന്നത്.
പ്രധാനമന്ത്രിയുടെ ആഹ്വാനമനുസരിച്ച് ഞായറാഴ്ച രാത്രിയിൽ ദീപം തെളിക്കുന്നവർ സൈനിറ്റൈസർ ഉപയോഗിച്ചതിനു ശേഷം വിളക്ക് കത്തിക്കരുതെന്നാണ് മുന്നറിയിപ്പ്.
ആൽക്കഹോൾ അടിസ്ഥാനമാക്കിയുള്ള സാനിറ്റൈസർ പെട്ടെന്ന് തീപിടിക്കാൻ കാരണമാകുമെന്ന് കണ്ടാണ് മുന്നറിയിപ്പ് നൽകിയിരിക്കുന്നത്.
ഏപ്രിൽ അഞ്ചിനു രാത്രി ഒൻപതിന് ഒൻപതു മിനിറ്റ് എല്ലാവരും ദീപം തളിക്കുന്നതിനായി മാറ്റിവയ്ക്കണമെന്നാണ് പ്രധാനമന്ത്രി അഭ്യർഥിച്ചത്.
ഈ സമയം വീടുകളിലെ ലൈറ്റുകൾ അണച്ചശേഷം വീടിന്റെ ബാൽക്കണിയിലോ വാതിൽക്കലോ വന്ന് വിളക്കുകളോ മെഴുകുതിരിയോ മൊബൈൽ ഫ്ളാഷ് ലൈറ്റോ ടോ ർച്ചോ തെളിക്കണമെന്ന് മോദി അഭ്യർഥിച്ചു.
ഇതിന് പിന്നലെയാണ് പ്രസാര്‍ ഭാരതി ആല്‍ക്കഹോള്‍ അടിസ്ഥാനമാക്കിയുള്ള സാനിറ്റൈസര്‍ ഉപയോഗിക്കരുതെന്ന് നിർദേശം നല്‍കിയിരിക്കുന്നത്.