ന്യുയോർക്ക്: ഇന്ത്യയുടെ സാനിയ മിർസ-ചൈനയുടെ ഷുയി പെംഗ് സഖ്യം യുഎസ് ഓപ്പണ്‍ വനിതാ ഡബിൾസിൽനിന്നു പുറത്ത്. സെമി ഫൈനലിൽ മുൻ പങ്കാളി മാർട്ടിന ഹിംഗിസ്-യുംഗ് ജാൻ ചാൻ സഖ്യത്തോടാണ് സാനിയ സഖ്യം തോൽവി വഴങ്ങിയത്. സ്കോർ: 6-4, 6-4. മത്സരം ഒരു മണിക്കൂർ 56 മിനിറ്റ് നീണ്ടു.
സാനിയ മിർസ സഖ്യം യുഎസ് ഓപ്പണ്‍ സെമിയിൽ പുറത്ത്
