ഓസ്ട്രേലിയൻ ഓപ്പണ്‍ ടെന്നീസ് ഡബിൾസ് പോരാട്ടത്തിനിടെ കാൽ മസിലിനു പരിക്കേറ്റ ഇന്ത്യൻ വനിതാ താരം സാനിയ മിർസ കോർട്ടിലേക്ക് തിരിച്ചെത്തുന്നു.
മുപ്പത്തിമൂന്നുകാരിയായ സാനിയ ദുബായ് ഓപ്പണിൽ മത്സരിക്കും. ഫ്രഞ്ചുകാരിയായ കരോളിൻ ഗാർസ്യക്കൊപ്പമാണ് ദുബായ് ഓപ്പണിന് സാനിയ വനിതാ ഡബിൾസ് പോരാട്ടത്തിനിറങ്ങുക.
നാളെ നടക്കുന്ന ആദ്യ റൗണ്ട് പോരാട്ടത്തിൽ റഷ്യയുടെ അല കുദ്രാവറ്റ്സേവ – സ്ലോവേനിയയുടെ കാതറിന സ്രെബോട്ട്നിക് സഖ്യമാണ് സാനിയ കൂട്ടുകെട്ടിന്റെ എതിരാളി. പരിക്കിനെത്തുടർന്ന് ഓസ്ട്രേലിയൻ ഓപ്പണിനിടെ സാനിയ പിൻവാങ്ങിയിരുന്നു.